യുവാവിനെ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

കാർ ബൈക്കിനോട് ചേർന്ന് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേരെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം, കടമ്പോട്, ചാത്തൻചിറ വീറ്റിൽ ബാദുഷ(26), മലപ്പുറം, തിരൂർ, പൂക്കയിൽ പുഴക്കൽ വീട്ടിൽ മുഹമ്മദ്‌ റാഷിദ്‌(29) എന്നിവരെയാണ് മേപ്പാടി പൊലീസ് മുട്ടിലിൽ വെച്ച് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

ALSO READ: തൃശ്ശൂർ പീച്ചി ഡാം റിസർവോയറിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

കഴിഞ്ഞ ഞായറാഴ്ച്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തോമ്മാട്ടുച്ചാൽ സ്വദേശിയായ യുവാവ് ഓടിച്ചിരുന്ന കാർ ബൈക്കിനോട് ചേർന്ന് ഓവർടേക്ക് ചെയ്തതായി ആരോപിച്ച് എട്ടോളം ആളുകൾ ചേർന്ന് യുവാവിനെ കാറിൽ നിന്നും വലിച്ചിറക്കി അതിക്രൂരമായി ആയുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി മർദിച്ചു. തുടർന്ന്, വാഹനത്തിൽ കയറ്റി ചിത്രമൂലയിലെ ചായത്തോട്ടത്തിൽ കൊണ്ടുപോയി വീണ്ടും മർദിക്കുകയും കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മർദനത്തെ തുടർന്ന് യുവാവിന്റെ കാൽപാദത്തിന്റെ എല്ലു പൊട്ടി ഗുരുതര പരിക്കേൽക്കുകയായിരുന്നു. എസ്.ഐ എം പി ഷാജി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം.വി ബിഗേഷ്, എ. എസ് പ്രശാന്ത് കുമാർ, സിവിൽ പൊലീസ് ഓഫീസറായ ബാലു നായർ തുടങ്ങിയവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

ALSO READ: ‘നന്നായി പന്തുകളിക്കുന്നതിനും എന്റെ മകനായി പിറന്നതിനും നന്ദി’: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് പിന്നാലെ തന്റെ മകനെ ചേർത്ത് പിടിച്ച് പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News