അന്‍പത്തി രണ്ട് കിലോ കഞ്ചാവുമായി 2 പേര്‍ കൊല്ലത്ത്‌ പിടിയിലായി

കാറില്‍ കടത്തിക്കൊണ്ടു വന്ന 52 കിലോ കഞ്ചാവുമായി 2 പേര്‍ കൊല്ലം നിലമേലില്‍ പിടിയിലായി. കടയ്ക്കല്‍, ചിതറ, വളവുപച്ച സ്വദേശി ഹെബിമോന്‍ (42) തിരുവനന്തപുരം മഞ്ചവിളാകം സ്വദേശി ഷൈന്‍ (30) എന്നിവരാണ് പിടിയിലായത്. കാറില്‍ രഹസ്യ അറകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം റൂറല്‍ ഡാന്‍സാഫ് സംഘവും ചടയമംഗലം പൊലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.ആന്ധ്രയില്‍ നിന്നും കഞ്ചാവ് വാങ്ങി കാറില്‍ തിരുവന്തപുരം വഴി കൊണ്ടു വരുമ്പോള്‍ നിലമേല്‍ ജംഗ്ഷനില്‍ വെച്ച് രാത്രി 2 മണിയോടെയാണ് പിടികൂടിയത്.

കാറില്‍ വിവിധ ഇടങ്ങളിലായി 4 രഹസ്യ അറയുണ്ടാക്കി അതില്‍ 26 പൊതികളിലായി ഒളിപ്പിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. ആറായിരം രൂപ വിലനല്‍കി വാങ്ങിയ 2 കിലോ ഉള്ള ഒരു പൊതി കഞ്ചാവ് അറുപതിനായിരം രൂപക്ക് ചില്ലറ വില്‍പ്പനക്കാര്‍ക്ക് നല്‍കും.
പിടിയിലായ ഹെബിമോന്‍ 84 കിലോ കഞ്ചാവുമായി 2021 ജൂലൈയില്‍ ചാത്തന്നൂരില്‍ പിടിയിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News