അതിരപ്പിള്ളി റിസർവ് വനത്തിൽ മ്ലാവിനെ വെടിവച്ച് കൊന്ന കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു

Crime

അതിരപ്പിള്ളി ചായ്പ്പൻകുഴി റോഡിൽ വെട്ടിക്കുഴി ചൂളക്കടവിൽ മ്ലാവിനെ വെടിവച്ച് കൊന്ന കേസിൽ രണ്ട് യുവാക്കളെ വനപാലകർ അറസ്റ്റ്ചെയ്തു. വെറ്റിലപ്പാറ അരൂർ മുഴി സ്വദേശി തോട്ടുപുറം വീട്ടിൽ അനൂപ് (39), വെട്ടിക്കുഴി തോട്ടുപുറം അഭിജിത് (22) എന്നിവരെയാണ് പരിയാരം റേഞ്ച് ഓഫീസർ അരുൺ വി. എസും സംഘവും അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് മ്ലാവിന്റെ മാംസവും വേട്ടയ്ക്ക്ഉപയോഗിച്ച നാടൻ തോക്കും പിടിച്ചെടുത്തു.

സംഘത്തിലുണ്ടായിരുന്ന രണ്ട് പേർ ഒളിവിലാണ്. ഇവരെ അന്വേഷി ച്ച് വരികയാണെന്ന് ഫോറസ്റ്റ്ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. അതിരപ്പിള്ളി ചായ്പ്പൻകുഴി റോഡിൽ ചൂളക്കടവ് റിസർവ് വനത്തിൽ നായാട്ട് നടത്തിയ സംഘം മ്ലാവിൻ്റെ മാംസം വിൽക്കാനുള്ള ശ്രമത്തിലായിരുന്നു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു.

Also Read: യുപിയിൽ 17കാരൻ ഓടിച്ച കാറിടിച്ച് യുവതി മരിച്ചു

പ്രബേഷനറി റേഞ്ച് ഓഫീസർ അനൂപ്സ്റ്റീഫൻ, സെക്ഷൻ ഓഫീസർമാരായ എം.ആർ. രമേഷ്, അജീഷ് ഒ.എം, ബീറ്റ് ഓഫീസർമാരായ പ്രഭാകരൻ എൻ.യു, ശ്രീജിത്ത്ചന്ദ്രൻ, കെ.എസ്. ജിനേഷ് ബാബു, സന്തോഷ് പി.എക്സ്‌സ്, ബി. ശിവകുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News