വിദ്യാർഥികൾക്ക് ലഹരി മരുന്ന് എത്തിക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് നേതാവ് പൊലീസ് പിടിയിൽ- സംഘത്തിൽ നിന്നും കണ്ടെത്തിയത് 81 ഗ്രാം എംഡിഎംഎ

arrest-jail-police-case

കൊല്ലം അഞ്ചലിൽ വിദ്യാർഥികൾക്കുൾപ്പടെ എത്തിക്കുന്നതിനായി എത്തിച്ച 81 ഗ്രാം എംഡിഎംഎയുമായി യൂത്ത് കോൺഗ്രസ് നേതാവുൾപ്പടെ രണ്ടുപേർ പിടിയിൽ. കൊല്ലം റൂറൽ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിൽ അഞ്ചൽ സ്വദേശിയും കോൺഗ്രസ് പ്രാദേശിക നേതാവുമായ കോട്ടവിള ഷിജു, ഏറം സ്വദേശി സാജൻ എന്നിവരാണ് പൊലീസ് പിടിയിലായത്.

കേസിലെ മറ്റൊരു പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ വിദ്യാർഥികൾക്കും മറ്റും സംഘം ലഹരി മരുന്ന് വിൽപ്പന നടത്തുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോട്ടവിള ഷിജുവും സുഹൃത്ത്  സാജനും കൊല്ലം റൂറൽ പൊലീസിൻ്റെയും ഡാൻസാഫ് ടീമിന്‍റെയും നിരീക്ഷണത്തിലായിരുന്നു.

ALSO READ: ലൈംഗികാരോപണ കേസില്‍ നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

തുടർന്ന് ഓട്ടോറിക്ഷ തൊഴിലാളി കൂടിയായ കോട്ടവിള ഷിജു ഓട്ടോറിക്ഷയിൽ എംഡിഎംഎ കടത്തുന്നെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഡാൻസാഫ് ടീം വാഹനം തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. ഈ പരിശോധനയിൽ 4 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. തുടർന്ന് പൊലീസ് ഷിജുവിനെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് സാജൻ്റെ വീട്ടിൽ കൂടുതൽ എംഡിഎംഎ ഒളിപ്പിച്ചിരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ സാജന്‍റെ വീട്ടിൽ നിന്ന് 77 ഗ്രാം എംഡിഎംഎ കൂടി പൊലീസ് കണ്ടെത്തുകയായിരുന്നു.

ALSO READ: ലൈംഗികാരോപണ കേസില്‍ നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

അയിലറ സ്വദേശിയായ പ്രദീപ് ബാംഗ്ലൂരിൽ നിന്നാണ് എംഡിഎംഎ എത്തിക്കുന്നതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. കഴിഞ്ഞ ദിവസം പ്രദീപ് എത്തിച്ച 100 ഗ്രാം എംഡിഎംഎയിൽ 19 ഗ്രാം ഇരുവരും ചേർന്ന് വിറ്റു. ബാക്കിയുള്ളവ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. 

3 ലക്ഷത്തോളം രൂപ വില വരുന്ന എംഡിഎംഎയാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഐഎൻടിയുസി സംഘടനയുടെയും ഭാരവാഹിയായിരുന്നു ഷിജു. ഒളിവിൽ പോയ പ്രദീപിനായി പൊലീസ് അന്വേഷണം ശക്തമാക്കി. പ്രതികളെ സംഭവ സ്ഥലങ്ങളിലെത്തിച്ച് തെളിവുകൾ ശേഖരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News