അണ്ണാ യൂണിവേഴ്സിറ്റിയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ ബുധനാഴ്ച രാവിലെ കാമ്പസിനുള്ളില്‍ വെച്ച് രണ്ട് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്.
രാത്രിയില്‍ സമീപത്തെ പള്ളിയില്‍ ക്രിസ്മസ് കുര്‍ബാന കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിയും സുഹൃത്തും ക്യാമ്പസില്‍ ഇരിക്കുമ്പോഴായിരുന്നു സംഭവം. പ്രതികള്‍ സുഹൃത്തിനെ ആക്രമിക്കുകയും പിന്നീട് യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു.
Also Read : മാസ്റ്റർ ബ്രെയിൻ കുടുങ്ങി; വെർച്വൽ തട്ടിപ്പിൽ പശ്ചിമബംഗാളിലെ യുവമോർച്ച നേതാവിനെ പൂട്ടി കേരള പൊലീസ്
സംഭവത്തില്‍ കോട്ടൂര്‍പുരം പൊലീസ് സ്റ്റേഷനാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമികള്‍ ഇരുവരെയും പള്ളിയില്‍ നിന്നും പിന്തുടര്‍ന്നതായി പോലീസ് പറഞ്ഞു. പോലീസ് സംഘം സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 64 (ബലാത്സംഗത്തിനുള്ള ശിക്ഷ) പ്രകാരം കോട്ടൂർപുരം പോലീസ് കേസെടുത്തു. അക്രമികൾ വിദ്യാർത്ഥികളാണോ പുറത്തുനിന്നുള്ളവരാണോ എന്ന് കണ്ടെത്താൻ ക്യാമ്പസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here