കോട്ടയത്ത് യുവാക്കള്‍ മലയില്‍ കുടുങ്ങി; ഫോണിലെ റേഞ്ച് തുണച്ചു, രക്ഷകരായി ഫയര്‍ഫോ‍ഴ്സ്

കോട്ടയം പൂഞ്ഞാർ തെക്കേക്കര മുതുകോരമലയിൽ സന്ദർശനത്തിന് പോയ യുവാക്കൾ  കുടുങ്ങി. രണ്ട് യുവാക്കളാണ് കുടുങ്ങിയത്.  ഈരാറ്റുപേട്ട സ്വദേശികളായ നിഖിൽ നിർമ്മൽ എന്നിവരാണ് മലയില്‍ അകപ്പെട്ടത്. വ‍ഴിയറിയാതെ നിന്ന ഇവരുടെ ഫോണില്‍ ഇടയ്ക്ക് റേഞ്ച് ലഭിച്ചത് തുണയായി. ഈ സമയം യുവാക്കള്‍ ഫയര്‍ഫോ‍ഴ്സിനെ വിവരമറിയിച്ചു.

ALSO READ: ജയിലറിനെക്കാൾ കളക്ഷൻ ലിയോ നേടിയാൽ മീശ വടിക്കും, നടൻ രാജേന്ദ്രന്റെ മീശയുടെ വലിപ്പം കുറഞ്ഞു വരുന്നു; തുറന്നുകാട്ടി സോഷ്യൽ മീഡിയ

പിന്നാലെ സ്ഥലത്തെത്തിയ  ഈരാറ്റുപേട്ട  ഫയർഫോഴ്സും ടീമും എമർജൻസി പ്രവർത്തകരും  തിരച്ചിൽ ആരംഭിച്ചു. മഴയും കോടമഞ്ഞും രക്ഷാ പ്രവർത്തനത്തിന് തടസമായെങ്കിലും യുവാക്കളെ സംഘം കണ്ടെത്തി. ഇരുവരെയും കൂട്ടി ദൗത്യ സംഘം മലയിറങ്ങി.

ALSO READ:  കെപിപിഎൽ ഫാക്ടറിയിലെ തീപിടിത്തം; തുടർനടപടി അന്തിമ റിപ്പോർട്ടിന് ശേഷം: മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News