പാലായിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കഞ്ചാവ് വില്പന നടത്തിയ രണ്ട് പേർ പിടിയിൽ

ARREST

കോട്ടയം പാലാ മുത്തോലിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കഞ്ചാവ് വില്പന നടത്തിയതുമായി ബന്ധപ്പെട്ട് രണ്ട് പേരെ എക്‌സൈസ് സംഘം പിടികൂടി. പാലാ പുലിയന്നൂര്‍ മുത്തോലി വലിയമറ്റം വീട്ടില്‍ പാച്ചന്‍ എന്ന് വിളിക്കുന്ന വി.എസ് അനിയന്‍ ചെട്ടിയാര്‍, പുലിയന്നൂര്‍ കഴുകംകുളം വലിയ പറമ്പില്‍ വീട്ടില്‍ ജയന്‍ വി ആര്‍ എന്നിവരാണ് പിടിയിലായത്.

എക്‌സൈസ് സംഘം മുത്തോലി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 30 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. നാല് പാക്കറ്റുകളിലായിട്ടാണ് കഞ്ചാവ് വില്പനയ്ക്കായി സൂക്ഷിച്ചിരുന്നത്.

ALSO READ; കൊല്ലത്ത് യുവാവ് അമ്മയെ വെട്ടിപ്പരുക്കേൽപിച്ചു

മാടക്കടയുടെയും ബജ്ജിക്കടയുടെയും മറവിലായിരുന്നു കഞ്ചാവ് വില്‍പ്പന. ജയന്‍ മുന്‍പും കഞ്ചാവ് കേസില്‍ പ്രതിയാണ്. കൂടാതെ ഇയാളുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. ഇയാള്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ഹീറോ ഹോണ്ട സ്‌പ്ലെന്‍ഡര്‍ ബൈക്കും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ENGLISH NEWS SUMMARY: Excise team nabs two persons for selling ganja near educational institutes in Pala Mutholi, Kottayam

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News