തിരുവനന്തപുരത്ത് വിവിധ ബീച്ചുകളിൽ രണ്ട് പേർ തിരയിൽപ്പെട്ടു. കടലിൽ കുളിക്കാനിറങ്ങിയ രണ്ടുപേരാണ് തിരയിൽപ്പെട്ടത്. സെൻ്റാൻഡ്രൂസിലും മര്യനാട്ടുമാണ് രണ്ടു പേർ അപകടത്തിൽപ്പെട്ടത്. രാവിലെ പത്തുമണിയോടെ മൂന്നു സുഹൃത്തുക്കളുമായി കുളിക്കാനിറങ്ങിയ കഠിനംകുളം പഞ്ചായത്തുനട സ്വദേശി നെവിൻ (18) ആണ് ഒഴുക്കിൽപ്പെട്ടത് സെൻ്റാൻഡ്രൂസ് ബീച്ചിൽ അപകടത്തിൽപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
Also read: വരിതെറ്റിച്ച് മദ്യം വാങ്ങാൻ ശ്രമം; ആര്യനാട് ബിവറേജസിന് മുന്നിൽ ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടി
രണ്ടാമത്തെ അപകടം ഉണ്ടായത് മര്യനാട് ബീച്ചിലാണ്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്. മര്യനാട് സ്വദേശി ജോഷ്വാ (19) ആണ് കടലിൽ കാണാതായ രണ്ടാമത്തെയാൾ. മത്സ്യതൊഴികളും തീരദേശ പൊലീസും നടത്തിയ തെരച്ചിലിൽ ഒരാളെ കണ്ടെത്തി. മര്യനാട് കടലിൽ കാണാതായ ജോഷ്വയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മത്സ്യതൊഴിലാളികളുടെ വലയിലാണ് മൃതദേഹം കുടുങ്ങിയത്. മൃതദേഹം മെഡി കോളേജ് മോർച്ചറിയിലേക്ക് മാറ്റി. നെവിൻ നായുള്ള തെരച്ചിൽ തുടരുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here