തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയുതിര്‍ന്നു; രണ്ട് പൊലീസുകാര്‍ക്ക് പരുക്ക്

കൊല്ലം പത്തനാപുരം പൊലീസ് സ്റ്റേഷനില്‍ തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധവശാല്‍ വെടിയുതിര്‍ന്ന് രണ്ട് പൊലീസുകാര്‍ക്ക് പരുക്ക്. സിവില്‍ പൊലീസ് ഓഫീസറായ രഞ്ജിത്തിനെ കാലില്‍ വെടിയേറ്റനിലയില്‍ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തോക്ക് കൈകാര്യം ചെയ്യുകയായിരുന്ന സി.പി.ഒ. ഷൈജുവിന് കൈക്ക് നിസാര പരുക്കേറ്റു. ജോലിയുടെ ഭാഗമായി ബുധനാഴ്ച വൈകീട്ട് ഷൈജു തോക്ക് വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. വെടിപൊട്ടി സമീപമുണ്ടായിരുന്ന റൈറ്ററായ രഞ്ജിത്തിന്റെ കാലില്‍ വെടിയുണ്ട തുളച്ചുകയറുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration