ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ പൊലീസുകാരുടെ തമ്മിൽത്തല്ല്; രണ്ട് പേർക്ക് സസ്പെൻഷൻ

കോട്ടയത്ത് പൊലീസുകാരുടെ തമ്മിൽ തല്ല്. കോട്ടയം ചിങ്ങവനം പൊലീസ് സ്റ്റേഷനിലാണ് പൊലീസുകാർ ഏറ്റുമുട്ടിയത്. സിവിൽ പൊലീസ് ഓഫീസറുടെ അടികൊണ്ട് ഒരു പൊലീസുകാരൻ ഇറങ്ങിയോടി. ബൈക്ക് വയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് തല്ലിൽ എത്തിയത്. സംഭവത്തിൽ സിപിഒമാരായ സുധീഷ്, ബോസ്കോ എന്നിവരെ സസ്പെൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കാണ് ഇരുവർക്കുമെതിരെ നടപടിയെടുത്തത്. പ്രാഥമിക അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

Also Read; “ജീവനക്കാർ തനിക്ക് കുടുംബാംഗങ്ങൾ: കുവൈറ്റ് ദുരന്തത്തിൽ പെട്ടവരുടെ കുടുംബാംഗങ്ങളെ സംരക്ഷിക്കും”; വാർത്താസമ്മേളനത്തിൽ വികാരാധീനനായി എൻബിടിസി മാനേജിംഗ് ഡയറക്ടർ കെജി എബ്രഹാം

ഉച്ചക്ക് ഒന്നരയോടെയാണ്  ചിങ്ങവനം പോലീസ് സ്റ്റേഷനിൽ പൊലീസുകാർ ഏറ്റുമുട്ടിയത്. സിവിൽ പോലീസ് ഓഫീസർമാരായ സുധീഷും ബോസ്കോയും തമ്മിലായിരുന്നു സംഘർഷം. കയ്യാങ്കളിക്കിടെ ജനൽ കമ്പിയിൽ തലയിടിച്ച് ബോസ്കോ എന്ന പൊലീസുകാരൻ്റെ തല പൊട്ടി. ഇയാൾ കുറിച്ചി ഗവൺമെൻ്റ് ആശുപത്രിയിൽ ചികിത്സ തേടി. സുധീഷും , ബോസ്കോയും തമ്മിൽ നേരത്തെ മുതൽ  പ്രശ്നങ്ങളുണ്ടായിരുന്നതായാണ്  വിവരം. ചങ്ങനാശേരി DYSP നൽകിയ പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവി ഇരുവരെയും സസ്പെൻഡ് ചെയ്തത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News