പിഡബ്ല്യൂഡി ആര്‍ക്കിടെക്റ്റ് ഓഫീസിലെ ഗുരുതര വീഴ്ചയില്‍ വകുപ്പ് മേധാവി അടക്കമുള്ളവര്‍ക്കെതിരെ നടപടി. ചീഫ് ആര്‍ക്കിടെക്റ്റ് രാജീവ് പി.എസ്, ഡെപ്യൂട്ടി ചീഫ് ആര്‍ക്കിടെക്റ്റ് ഗിരീഷ് വി.എസ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. പൊതുമരാമത്ത് വിഭാഗത്തിന്റെ വിജിലന്‍സ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി. മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ മിന്നല്‍ സന്ദര്‍ശനത്തെ തുടര്‍ന്നായിരുന്നു അന്വേഷണം പ്രഖ്യാപിച്ചത്.
ഇക്കഴിഞ്ഞ മാര്‍ച്ച് മാസം ചീഫ് ആര്‍ക്കിടെക്റ്റിന്റെ ഓഫിസില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടന്നിരുന്നു.ഓഫീസില്‍ ഗുരുതര ക്രമക്കേടുകളുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. നാല്‍പ്പത്തിയൊന്ന് ജീവനക്കാരില്‍ 14 പേര്‍ മാത്രമാണ് ജോലിക്കെത്തിയതെന്ന് വ്യക്തമായി. കാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ വിവരങ്ങള്‍ ചേര്‍ത്തിരുന്നില്ല. ഇത് കൂടാതെ ഉദ്യോഗസ്ഥര്‍ സ്വകാര്യജോലികള്‍ ചെയ്യുന്നതായും കണ്ടെത്തി. ഇതിന് പിന്നാലെ നടത്തിയ വിജിലന്‍സ് അന്വേഷണത്തില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഓഫീസിലെ പതിനഞ്ച് പേര്‍ക്കെതിരേയും നടപടിയുണ്ടാകുമെന്നാണ് വിവരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here