കോഴിക്കോട് പലതവണകളായി ഡോക്ടറെ കബളിപ്പിച്ച് 4 കോടി തട്ടി; രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ അറസ്റ്റില്‍

ARREST

കോഴിക്കോടുള്ള ഒരു ഡോക്ടറെ ഫോണിലൂടെ വിളിച്ച് പറ്റിച്ച് പണം തട്ടിയ സംഭവത്തിൽ രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ അറസ്റ്റില്‍. നാലുകോടി രൂപയാണ് ഇവർ ഡോക്ടറിൽ നിന്ന് തട്ടിയെടുത്തത്. രാജസ്ഥാനിലെ അതിര്‍ത്തി ഗ്രാമത്തില്‍ വെച്ച് കോഴിക്കോട് സൈബര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ സാഹസികമായി പിടികൂടിയത്.

Also Read; ബലാത്സംഗക്കേസില്‍ പ്രതിയായിരിക്കെ സിദ്ദിഖിന്‍റെ 62-ാം പിറന്നാള്‍ ആഘോഷിച്ച് കുടുംബം; വിമര്‍ശനവുമായി സോഷ്യല്‍മീഡിയ

രാജസ്ഥാനിലെ അതിർത്തി ഗ്രാമം കേന്ദ്രീകരിച്ച് വലിയ ചൂതാട്ടശാല നടത്തുന്ന സംഘത്തിലെ രണ്ടു പേരാണ് പൊലീസിന്റെ പിടിയിലായത്. ഒരേ സമുദായത്തില്‍പ്പെട്ടവരാണ് എന്നും കോവിഡിന് ശേഷം ജോലി നഷ്ടമായെന്നും സാമ്പത്തികമായി സഹായിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഈ സംഘം ഡോക്ടറില്‍നിന്ന് പണം തട്ടിയത്.

രാജസ്ഥാനിലെ ദുര്‍ഗാപുര്‍ ജില്ലയിലുള്ള അമിത് എന്നയാളെന്ന സ്വയം പരിചയപ്പെടുത്തിയ ആളാണ് ഡോക്ടറെ ഫോൺ വഴി പരിചയപ്പെടുന്നത്. പിന്നാലെ നിരവധി ആവശ്യങ്ങൾ പറഞ്ഞ് പണം തട്ടിയെടുത്തു എന്നാണു ഡോക്ടർ നൽകിയ പരാതി. ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള സമയങ്ങളിലാണ് ഡോക്ടർ തട്ടിപ്പിനിരയായത്.

Also Read; ദുരിതാശ്വാസ സാമഗ്രികളുമായിയെത്തിയ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു; സംഭവം ബിഹാറിലെ വെള്ളപ്പൊക്ക സ്ഥലത്ത്

കോവിഡിന് കാലത്തിനുശേഷം ജോലി നഷ്ടമായി, കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നു, ഭാര്യ ആശുപത്രിയിലാണ് എന്നിങ്ങനെ പറഞ്ഞാണ് തട്ടിപ്പുകാർ പണം തട്ടിയത്. പല തവണകളായി ഇക്കാര്യങ്ങൾ പറഞ്ഞ തുക കൈക്കലാക്കുകയായിരുന്നു.

ക്യൂആര്‍ കോഡ് വഴി ഏകദേശം 200-ഓളം ട്രാന്‍സാക്ഷനുകളാണ് ഇരുവരും തമ്മില്‍ നടന്നത്. ഒടുവില്‍ ഡോക്ടറുടെ മകന്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മനസിലായത്. തുടര്‍ന്ന് ഡോക്ടര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

News summary; Two Rajasthan natives were arrested in the case of extorting money by calling a doctor in Kozhikode

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News