സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ രണ്ട് പ്രമേയങ്ങൾ അവതരിപ്പിച്ചു

CPIM

സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ രണ്ട് പ്രമേയങ്ങൾ അവതരിപ്പിച്ചു. കശുവണ്ടി വ്യവസായ തകർക്കുന്ന നയങ്ങൾ തിരുത്തുക, തോട്ടണ്ടി ഇറക്കുമതി ചുങ്കം പൂർണമായി പിൻവലിക്കുക, പരിപ്പ് ഇറക്കുമതി അനുമതി പിൻവലിക്കുക, പ്രത്യേക വ്യവസായ പുനരുദ്ധാരണ സാമ്പത്തിക പാക്കേജ് അനുവദിക്കുക, ബാങ്കുകൾ ജപ്തി നടപടികൾ നിർത്തിവയ്ക്കുക, കടാശ്വാസ പാക്കേജ് നടപ്പാക്കുക, വ്യവസായത്തിന് ഉദാരമായി വായ്പ അനുവദിക്കണമെന്നും പ്രമേയത്തിലൂടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

Also read: എ സി കോച്ചില്‍ നിന്ന് അഞ്ച് കിലോ കഞ്ചാവ് കണ്ടെടുത്തു; പിടിച്ചത് രപ്തിസാഗറിർ എക്സ്പ്രെസ്സിൽ നിന്ന്

രാജ്യം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടലിൽ തകർന്ന വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ പുനരധിവാസത്തിനും പുനർനിർമ്മാണത്തിനും കേരളത്തിന് അർഹമായ ധനസഹായം കേന്ദ്രസർക്കാർ നിഷേധിക്കുകയും വൈകിപ്പിക്കുകയും ചെയ്യുന്നതിൽ സി.പി.ഐ.എം കൊല്ലം ജില്ലാ സമ്മേളനം ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്ന പ്രമേയം അവതരിപ്പിച്ചു.വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായും അതിതീവ്രദുരന്തമായും പ്രഖ്യാപിച്ച് അതിനനുസൃതമായ സഹായം നൽകേണ്ട ഉത്തരവാദിത്വം നിർവഹിക്കാത്ത കേന്ദ്രസർക്കാർ ഭരണഘടനയുടെ ഫെഡറൽ തത്വങ്ങളെ പിച്ചിച്ചീന്തുകയാണെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News