ചെന്നൈയിൽ പാർക്കിൽ കളിക്കവേ അഞ്ചു വയസുകാരിക്ക് റോട്ട്‌വീലർ നായകളുടെ ആക്രമണം; ഗുരുതര പരിക്ക്

ചെന്നൈയിൽ റോട്ട്‌വീലർ നായകളുടെ ആക്രമണത്തിൽ അഞ്ച് വയസ്സുകാരിക്ക് ഗുരുതര പരിക്ക്. പാർക്കിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ രണ്ട് നായകൾ ആക്രമിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി ചെന്നൈ തൗസൻഡ് ലൈറ്റ് ഏരിയയിലെ പാർക്കിലാണ് സംഭവം ഉണ്ടായത്. പാർക്കിലെ സുരക്ഷാ ജീവനക്കാരന്‍റെ മകളാണ് ആക്രമിക്കപ്പെട്ടത്.

Also read:തെളിവുമില്ല… വെളിവുമില്ല…; കുഴൽനാടനെ ട്രോളി എംവി ജയരാജൻ

പാർക്കിൽ കളിച്ചു കൊണ്ടിരിക്കെയാണ് കുട്ടിയെ രണ്ട് നായകൾ ചേർന്ന് ആക്രമിച്ചത്. കുട്ടിയുടെ തലയ്ക്കാണ് കടിയേറ്റത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയവർ ഒരുവിധത്തിൽ കുട്ടിയെ നായകളിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ നായകളുടെ ഉടമയെയും നായകളെ പരിപാലിക്കുന്ന രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

Also read:“ഉന്നാല്‍ മുടിയാത് തമ്പീ”… കുഴല്‍നാടന് മറുപടിയുമായി പി വി അന്‍വര്‍ എം എല്‍ എ

ഉടമ നായകളെ പാർക്കിൽ അശ്രദ്ധമായി അഴിച്ചുവിട്ടെന്ന് പൊലീസ് പറഞ്ഞു. നായകള്‍ കുട്ടിയെ ആക്രമിച്ചിട്ടും ഉടമ ഇടപെട്ടില്ലെന്ന് പരാതിയുണ്ട്. നായകളുടെ ഉടമയെയും പരിപാലിക്കുന്ന രണ്ട് പേരെയും അറസ്റ്റ് ചെയ്തെന്ന് സീനിയർ പൊലീസ് ഓഫീസർ ശേഖർ ദേശ്മുഖ് അറിയിച്ചു.
പൊലീസിന് പാർക്കിലെ സിസിടിവിയിൽ നിന്നും ആക്രമണ ദൃശ്യം ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News