രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു

പാറക്കടവ് പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. വൈകുന്നേരം 5.30 നാണ് സംഭവം. ചെന്നൈ സ്വദേശി സന്തോഷ് (19 ), ടീ നഗര്‍ സ്വദേശി അവിനാഷ് (21) എന്നിവരാണ് ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചത്. ഇരുവരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വൈകുന്നേരത്തോടെ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഇവര്‍.

അതേസമയം സംഭവത്തെ തുടര്‍ന്ന് അപകടം നടന്ന സ്ഥലത്ത് നഗരസഭയുടെ അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നില്ല എന്ന് പരാതി ഉയരുന്നുണ്ട്. ഇതിന് മുന്‍പ് ഇതേസ്ഥലത്ത് നിരവധി ആളുകള്‍ ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ടിട്ടുണ്ട്.

Also Read  :ആനയുടെ അടുത്തേക്ക് വാഹനം ഓടിച്ചുകയറ്റി; ഇടുക്കിയില്‍ പടയപ്പയെ പ്രകോപിപ്പിക്കാന്‍ ശ്രമം

സ്ഥലത്ത് അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് എംഎല്‍എ കൂടിയായ സജി ചെറിയാന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ അവലോകന യോഗത്തിന് ഇത്തരം തീരുമാനങ്ങള്‍ നഗരസഭയോ ബിജെപി കൗണ്‍സിലറോ പാലിച്ചില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നു വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News