അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാതെ ബിജെപി കൗണ്‍സിലര്‍; രണ്ട് ശബരിമല തീര്‍ത്ഥാടകരെ ഒഴുക്കില്‍പ്പെട്ട് കാണാതായി

പാറക്കടവില്‍ രണ്ട് ശബരിമല തീര്‍ത്ഥാടകരെ ഒഴുക്കില്‍പ്പെട്ട് കാണാതായി. വൈകുന്നേരം 5.30 നാണ് സംഭവം. ചെന്നൈ സ്വദേശി സന്തോഷ് (19 ), ടീ നഗര്‍ സ്വദേശി അവിനാഷ് (21) എന്നിവരെയാണ് കാണാതായത്. വൈകുന്നേരത്തോടെ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഇവര്‍.

അതേസമയം സംഭവത്തെ തുടര്‍ന്ന് അപകടം നടന്ന സ്ഥലത്ത് നഗരസഭയുടെ അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നില്ല എന്ന് പരാതി ഉയരുന്നുണ്ട്. ഇതിന് മുന്‍പ് ഇതേസ്ഥലത്ത് നിരവധി ആളുകള്‍ ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ടിട്ടുണ്ട്.

Also Read : കൈപ്പട്ടൂര്‍ ബസപകടം: വിദഗ്ധ ചികിത്സ ഉറപ്പാക്കി മന്ത്രി വീണാ ജോര്‍ജ്

സ്ഥലത്ത് അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് എംഎല്‍എ കൂടിയായ സജി ചെറിയാന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ അവലോകന യോഗത്തിന് ഇത്തരം തീരുമാനങ്ങള്‍ നഗരസഭയോ ബിജെപി കൗണ്‍സിലറോ പാലിച്ചില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നു വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News