സൗദിയില്‍ ഇന്ത്യക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; രണ്ട് സൗദി പൗരന്‍മാര്‍ക്ക് വധശിക്ഷ നടപ്പാക്കി

സൗദിയില്‍ ഇന്ത്യക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ രണ്ട് സൗദി പൗരന്‍മാര്‍ക്ക് വധശിക്ഷ നടപ്പാക്കി. മുഹമ്മദ് ഹുസൈന്‍ അന്‍സാരി എന്ന ഇന്ത്യക്കാരനെ മനപ്പൂര്‍വം കാറിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് സൗദി പൗരന്മാരായ അബ്ദുല്ല മുബാറക് അല്‍ അജമി മുഹമ്മദ്, സൈഅലി അല്‍ അനസി എന്നിവരെ ഇന്ന് രാവിലെ റിയാദില്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയത്.

also read; മരം ട്രാക്ടറില്‍ കയറ്റുന്നതിനിടയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

കവര്‍ച്ചയുടെ ഭാഗമായാണ് കൊലപാതകം നടത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുക, മയക്കു മരുന്ന് ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങളും പ്രതികളുടെ മേല്‍ ചുമത്തിയിട്ടുണ്ട്. റിയാദ് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. അപ്പീല്‍ കോടതിയും മേല്‍കോടതിയും ഇത് ശരിവെച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News