തൃശ്ശൂരിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ

തൃശ്ശൂർ വെള്ളാനിക്കരയിൽ രണ്ടു സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷൻ, ആന്റണി എന്നിവരാണ് മരിച്ചത്. വെള്ളാനിക്കര സഹകരണ ബാങ്ക് ശാഖയിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഇരുവരും. തൃശൂർ വെള്ളാനിക്കരയിലെ കാർഷിക സർവകലാശാല ക്യാമ്പസിനകത്ത് പ്രവർത്തിക്കുന്ന വെള്ളാനിക്കര സഹകരണ ബാങ്ക് ശാഖയ്ക്ക് സമീപത്താണ് സംഭവമുണ്ടായത്. രാവിലെ ബാങ്കിലെത്തിയ ജീവനക്കാരാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

Also Read: ‘ബിജെപിക്കെതിരെ ജാഗ്രത വേണം’, ക്ഷേത്ര പരിപാടിയിൽ പങ്കെടുത്തതിന് ഷുക്കൂർ വക്കീലിനെതിരെ സംഘപരിവാറിന്റെ വർഗീയ പരാമർശം

ആന്റണിയെ തലയ്ക്ക് പരിക്കേറ്റു രക്തം വാർന്ന് മരിച്ച നിലയിൽ പായയിലും, അരവിന്ദാക്ഷനെ ബാങ്കിന് സമീപത്തുള്ള കാനയിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിലും ആണ് കണ്ടെത്തിയത്. ഇരുവരും തമ്മിൽ ഉണ്ടായ സംഘർഷത്തിനിടെ ഒരാളെ കൊലപ്പെടുത്തിയ ശേഷം മറ്റേ ആൾ ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം.

Also Read: ‘സമസ്ത പണ്ഡിതന്മാരെ പള്ളിയിൽ കയറ്റില്ല, യത്തീംഖാനയിൽ പ്രശ്നമുണ്ടാക്കും’: സമസ്തയ്ക്കെതിരെ പടയൊരുക്കവുമായി മുസ്ലിം ലീഗ്

അതേസമയം സംഘർഷത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. ഒല്ലൂർ എ സി പിയുടെയും മണ്ണുത്തി സി ഐ യുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘം രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മാത്രമേ ഇരുവരുടെയും മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News