ഉത്തര്‍പ്രദേശിലെ ഖോരഖ്പൂരിലെ ട്രെയിനിലേക്ക് ഇടിച്ചുകയറാനുള്ള തിക്കിനും തിരക്കിലും പെട്ട് ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബാക്കി ഏഴുപേര്‍ക്ക് നിസാരപരിക്കുകളാണ്.
ALSO READ: പി ജയരാജന്‍റെ പുസ്തക പ്രകാശനത്തിനിടെ റോഡ് തടഞ്ഞ് പ്രതിഷേധം; പിഡിപി പ്രവർത്തകർക്കെതിരെ കേസ്
ദീപാവലിക്ക് മുന്നോടിയായുള്ള തിരക്കാണ് റെയില്‍വേ സ്റ്റേഷനിലുണ്ടായതെന്ന് ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പ്രതികരിച്ചു.
ALSO READ: പേപ്പാറ ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തും; പരിസരവാസികൾക്ക് ജാഗ്രതാ നിർദേശം
ട്രെയിന്‍ നമ്പര്‍ 22921 ബ്രാന്ദ്രയില്‍ നിന്നും ഖോരഖ്പൂര്‍ പ്ലാറ്റ്‌ഫോം നമ്പര്‍ ഒന്നിലേക്ക് വന്നപ്പോഴാണ് നിരവധി പേര്‍ ഒന്നിച്ച് ട്രെയിനിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്ലാറ്റ്‌ഫോമില്‍ രക്തം തളംകെട്ടി നില്‍ക്കുന്നതും പരിക്കേറ്റവരെ സ്‌ട്രെച്ചറില്‍ റെയില്‍വേ പൊലീസും മറ്റ് യാത്രികരും കിടത്തികൊണ്ടു പോകുന്നതും കാണാം.
ചിലരെ പൊലീസുകാര്‍ തോളില്‍ ചുമന്നു കൊണ്ട് പോകുന്നതും കാണാം. ചിലരുടെ വസ്ത്രം മുഴുവന്‍ രക്തമായ നിലയിലുമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here