സല്‍മാൻ ഖാന്റെ വസതിക്കുനേരെ വെടിയുതിര്‍ത്ത സംഭവം; മുംബൈയിൽ നിന്നും ഗുജറാത്തിലേക്ക് കടക്കാൻ ശ്രമിച്ച പ്രതികൾ പിടിയിൽ

സല്‍മാൻ ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ മുംബൈയിൽ നിന്നും ഗുജറാത്തിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പ്രതികൾ പിടിയിൽ. തിങ്കളാഴ്ച അര്‍ധരാത്രി ഗുജറാത്തിൽ ഭുജിൽ നിന്നാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഹാർ സ്വദേശികളായ വിക്കി സാഹബ് ഗുപ്ത, സാഗർ ശ്രീജോഗേന്ദ്ര പാൽ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

ALSO READ: മൈസൂരുവിൽ മലയാളി വിദ്യാർഥിനി ഉൾപ്പെടെ മൂന്ന് പേർക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം

അതേസമയം, സല്‍മാന്‍ ഖാന്റെ മുംബൈയിലെ വീടിന് നേരെ വെടിവയ്പ്പ് നടന്ന സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പൊലീസ് പുറത്ത് വിട്ടിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയി രംഗത്തെതുകയും ചെയ്തിരുന്നു.

ALSO READ: ഗാസയിലെ അൽശിഫ ആശുപത്രിയിലെത്തിയ ആരോഗ്യ മന്ത്രാലയത്തിന്റെ ഹൃദയം തകർത്ത കാഴ്ച; കണ്ടെത്തിയത് കൂട്ടക്കുഴിമാടങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News