തിരുവനന്തപുരം ആര്യനാട്ടിൽ ഒരേ സ്ഥലത്ത് നിന്നും മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ടു പെരുപാമ്പുകളെ പിടികൂടി. പരുത്തിപ്പളളി വനം വകുപ്പ് ആർ ആർ റ്റീ അംഗം റോഷ്നിയാണ് പെരുപാമ്പുകളെ പിടികൂടിയത്. ഇന്ന് ഉച്ചയ്ക്ക് 3 30 ഓടെയാണ് കുളപ്പട ജങ്ഷനിൽ സിയദിൻ്റെ ഉടമസ്ഥതയിൽ ഉള്ള മൂന്നെക്കറോളം പുരയിടത്തിൽ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കാട് തെളിക്കുന്നതിനിടെ പെരുമ്പാമ്പിനെ കണ്ടതായി വിളിയെത്തിയത്. ഇതോടെ ബീറ്റ് ഫോറസ്റ്റ് ഓഫീസറും ആർ ആർ ടി അംഗവുമായ റോഷിനി ജി എസ് സ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു.
പൊന്തകാട്ടിൽ ഒളിച്ച 10 കിലോയോളം തൂക്കമുള്ള പെരുമ്പാമ്പിനെ പിടികൂടി തിരികെ വീട്ടിലെത്തുമ്പോഴേക്കും രണ്ടാമതും ഇതേ സ്ഥലത്തുനിന്ന് പാമ്പിനെ കണ്ടതായി വിളിയെത്തി. ഉടൻ തിരികെ പോയി പിടികൂടിയ പാമ്പിന് 30 കിലോയോളം ആണ് തൂക്കം.പിടികൂടിയ പാമ്പുകളെ വനം വകുപ്പ് ആസ്ഥാനത്ത് എത്തിച്ചു. ഒരാഴ്ചക്കിടെ ഇത് അഞ്ചാമത്തെ പെരുമ്പാമ്പിനെ ആണ് പിടികൂടിയത്. കൂടാതെ 3 മൂർഖൻ പാമ്പുകളെയും, നാലോളം ചേരയേയും പിടികൂടി. മഴ തുടരുന്ന സാഹചര്യത്തിൽ വീടും പറമ്പും ഒക്കെ ശുചീകരിക്കാൻ ഇറങ്ങുമ്പോഴും, കോഴി കൂട്, കിളിക്കൂട് ആട്ടിൻ കൂട് തുടങ്ങിയവയും വിറകുകൾ കൂട്ടി ഇട്ടിരിക്കുന്ന ഇടങ്ങളിലും ഒക്കെ ജാഗ്രത വേണമെന്നും വനം വകുപ്പ് പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here