ജമ്മു – കാശ്മീരിൽ ഭീകരാക്രമണം; രണ്ട് സൈനികർക്ക് വീരമൃത്യു

Terrorist Attack

ജമ്മു – കശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ജമ്മു-കശ്മീരിലെ ബാരാമുള്ളയിലാണ് ഭീകരാക്രമണമുണ്ടായത്. സംഭവത്തിൽ രണ്ട് പോര്‍ട്ടര്‍മാരും കൊല്ലപ്പെട്ടു. മൂന്ന് സൈനികർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.

സേനാവാഹനത്തിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമുണ്ടായത്. ആക്രമണത്തിനിരയായത് രാഷ്ട്രീയ റൈഫിൾസിന്‍റെ വാഹനമാണ്. നിയന്ത്രണ രേഖയോടടുത്തുള്ള നാഗിൻ പോസ്റ്റിനു സമീപത്തുവെച്ച് ഭീകരർ വാഹനത്തിനുനേരേ വെടിയുതിർക്കുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

Also Read; മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

പുൽവാമയിൽ ഭീകരർ ഒരു തൊഴിലാളിക്ക് നേരെ വെടിയുതിർത്ത് മണിക്കൂറുകൾക്കുള്ളിലാണ് മറ്റൊരു ആക്രമണത്തിന്റെ റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവരുന്നിരിക്കുന്നത്.

Also Read; ഖാലിസ്ഥാൻ ഭീകരൻ അർഷ്ദീപ് സിംഗ് ദാല യുടെ അനുയായി അറസ്റ്റിൽ

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കശ്മീരിലെ ഗന്ദേർബൽ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു ഡോക്ടറും ആറു നിർമാണ തൊഴിലാളികളുമടക്കം ഏഴുപേർ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച ഭീകരാക്രമണത്തിൽ ബിഹാർ സ്വദേശിയായ അശോക് കുമാർ ചൗഹാൻ എന്നയാളും മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News