കശ്മീരിൽ രണ്ട് സൈനികർക്ക് കൂടി വീരമൃത്യു; മൂന്ന് മാസത്തിനിടെ കൊല്ലപ്പെട്ടത് 14 സൈനികർ

encounter

കശ്മീരിൽ രണ്ട് സൈനികർക്ക് കൂടി വീരമൃത്യു. മൂന്ന് മാസത്തിനിടെ കൊല്ലപ്പെട്ടത് 14 സൈനികരാണ്.  അനന്ത്നാഗ് ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന് സൈനികർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ: വയനാടിന് കൈത്താങ്ങ്; സിഎംഡിആർഎഫിലേക്ക് 10 ലക്ഷം നൽകി എസ്എടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി

അതേസമയം തെക്കന്‍ കശ്മീരിലെ കൊക്കര്‍നാഗില്‍ ഭീകരുടെ സാനിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ത്തു. സുരക്ഷാ സേന തിരിച്ചടിച്ചതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ജമ്മു മേഖലയിലെ ദോഡ വഴിയാണ് ഭീകരര്‍ അനന്ത്‌നാഗിലേക്ക് കടന്നതെന്നാണ് റിപ്പോര്‍ട്ട്.പുലര്‍ച്ചെമുതല്‍ പ്രദേശത്ത് സുരക്ഷാ സേനയുടെയും പോലീസിന്റെയും സംയുക്ത ഓപ്പറേഷന്‍നടക്കുന്നുണ്ട..രണ്ടാഴ്ച മുമ്പ്, കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയിയില്‍ പാകിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം നടത്തിയ ആക്രമണം സൈന്യം പരാജയപ്പെടുത്തിയിരുന്നു.

ഈ വർഷമുണ്ടായ പ്രധാന ആക്രമണങ്ങൾ,

● ഏപ്രിൽ 22–- സർക്കാർ ജീവനക്കാരൻ കൊല്ലപ്പെട്ടു.
● ഏപ്രിൽ 28–- ഉദ്ദംപ്പുരിൽ വില്ലേജ്‌ ഡിഫൻസ്‌ ഗാർഡ്‌ കൊല്ലപ്പെട്ടു.
● മെയ്‌ 4–- പൂഞ്ചിൽ വ്യോമസേനാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. അഞ്ചുപേർക്ക്‌ പരിക്ക്‌.
● ജൂൺ 9–- റിയാസിയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസിന്‌ നേരെ ആക്രമണം. ഒൻപത്‌ മരണം.
● ജൂൺ 11–- കത്വയിൽ രണ്ട്‌ ഭീകരരും സിആർപിഎഫ്‌ ഭടനും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
● ജൂൺ 26–- ദോഡയിൽ മൂന്ന്‌ ഭീകരരെ കൊലപ്പെടുത്തി.
● ജൂലൈ 7–- രജൗരിയിൽ ഒരു ജവാൻ കൊല്ലപ്പെട്ടു. കശ്‌മീരിലെ കുൽഗാമിൽ ആറ്‌ ഭീകരർ അടക്കം എട്ടുപേർ കൊല്ലപ്പെട്ടു.
● ജൂലൈ 8–- കത്വയിൽ സൈനിക വാഹനവ്യൂഹത്തിന്‌ നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച്‌ സൈനികർ കൊല്ലപ്പെട്ടു.
● ജൂലൈ 15–- ദോഡയിൽ ക്യാപ്‌റ്റൻ അടക്കം നാല്‌ സൈനികർ കൊല്ലപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News