പാലക്കാട് ബൈക്കും ബൊലേറോയും കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

പാലക്കാട് എടത്തനാട്ടുകരയിൽ ബൈക്കും ബൊലേറോയും കൂട്ടിയിടിച്ച് 2 വിദ്യാർത്ഥികൾ മരിച്ചു. എടത്തനാട്ടുകര പഠിക്കപ്പാടം വടക്കേപ്പീടിക അക്ബറിൻ്റെ മകൻ ഫഹ്ദ്, ആഞ്ഞിലങ്ങാടി സ്വദേശി പുലയകളത്തിൽ ഉമ്മറിൻ്റെ മകൻ അർഷിൽ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറുമണിയോടെ എടത്തനാട്ടുകര വട്ടമണ്ണപ്പുറത്ത് വെച്ചാണ് അപകടം . വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്കും ബൊലേറയും തമ്മിൽ കൂട്ടിയിരിക്കുകയായിരുന്നു.. ഉടൻതന്നെ ഇവരെ പെരിന്തൽമണ്ണയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News