സുഹൃത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങവെ അപകടം; അലനും ആല്‍സനും ദാരുണാന്ത്യം

കൊല്ലം ആശ്രാമത്ത് കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് രണ്ട് പ്ലസ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. അഞ്ചുകല്ലുംമൂട് രാമേശ്വരം നഗര്‍ 109, അപ്പൂസ് ഡെയിലില്‍ ജി സജിയുടെയും ബെറ്റ്‌സിയുടെയും മകന്‍ ആല്‍സണ്‍ എസ് വര്‍ഗീസ്(17), വടക്കുംഭാഗം ബംഗ്ലാവ് പുരയിടം ഷീജാ ഡെയിലില്‍ സേവ്യറിന്റെയും ഷീജയുടെയും മകന്‍ അലന്‍ സേവ്യര്‍ (17) എന്നിവരാണ് മരിച്ചത്.

ALSO READ ;വാഹനാപകടത്തില്‍ നടന്‍ കാര്‍ത്തിക് പ്രസാദിന് പരിക്ക്

കൊല്ലം ക്രിസ്തുരാജ് എച്ച്എസ്എസ് വിദ്യാര്‍ഥികളാണ് ഇരുവരും. ബുധനാഴ്ച പകല്‍ മൂന്നിന് ആശ്രാമം ജില്ലാ വ്യവസായ കേന്ദ്രത്തിനു സമീപത്തുനിന്ന് ശങ്കേഴ്‌സ് ആശുപത്രിയിലേക്ക് പോകുന്ന റോഡിലായിരുന്നു അപകടം. മോഡല്‍ പരീക്ഷയ്ക്കു ശേഷം സുഹൃത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് തിരികെ വരുമ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി തെങ്കാശി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിക്കുകയായിരുന്നു.

ALSO READ; കേരളാ പൊലീസ്: കോൺസ്റ്റബിൾ ഡ്രൈവർ; 190 പുതിയ തസ്തിക

സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് ബസ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ ഇരുവരും ബസിനടിയില്‍പ്പെട്ടു. ആല്‍സണ്‍ തല്‍ക്ഷണം മരിച്ചു. അലനെ ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അലനാണ് സ്‌കൂട്ടര്‍ ഓടിച്ചത്. കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു. ആല്‍സണിന്റെ സഹോദരന്‍: ബെസന്ത് എസ് വര്‍ഗീസ്. അലന്റെ സഹോദരന്‍: അഖില്‍ സേവ്യര്‍. ആല്‍സണിന്റെ സംസ്‌കാരം വ്യാഴാഴ്ച. അലന്റെ സംസ്‌കാരം പിന്നീട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News