തൃശ്ശൂർ പീച്ചി ഡാം റിസർവോയറിൽ വീണുണ്ടായ അപകടത്തിൽ മരണം രണ്ടായി. പട്ടിക്കാട് സ്വദേശി ആൻ ഗ്രേസ് (16) ആണ് മരിച്ചത്. നേരത്തെ പട്ടിക്കാട് സ്വദേശി 16 വയസ്സുള്ള അലീനയും മരിച്ചിരുന്നു.
തൃശ്ശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. തൃശൂർ സെന്‍റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. അലീനക്കൊപ്പം വീണ ആൻ ഗ്രേയ്സ് (15), എറിൻ (16), നിമ (11) എന്നിവർ ചികിത്സയിലാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന അലീനയുടെ മരണം പുലര്‍ച്ചെ 12.30-ഓടെയായിരുന്നു സ്ഥിരീകരിച്ചത്.
also read: തൃശ്ശൂർ പീച്ചി ഡാം റിസർവോയറിൽ വീണ നാല് വിദ്യാർത്ഥിനികളിൽ ഒരാൾ മരിച്ചു
സുഹൃത്തിന്‍റെ വീട്ടിൽ പള്ളിപ്പെരുന്നാൾ ആഘോഷത്തിന് വന്നതായിരുന്നു ഇവർ. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. ചെരിഞ്ഞുനില്‍ക്കുന്ന പാറയില്‍ കാല്‍വഴുതി ആദ്യം രണ്ടുപേര്‍ വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ടുപേരും വീണു. ബഹളം വെച്ചതിനെ തുടർന്നാണ് നാട്ടുകാർ രക്ഷയ്‌ക്കെത്തിയത്. ഇവർ ഇറങ്ങിയ ഭാഗത്ത് കയമുണ്ടായിരുന്നു. അതിൽ അകപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ പറഞ്ഞു. കരയിലുണ്ടായിരുന്ന ഹിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നാലുപേരെയും പുറത്തെടുത്ത് ഉടന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here