തൃശൂരില്‍ രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, ഇരുവരുടെയും ബാഗുകള്‍ ക്ലാസ് മുറിയില്‍

തൃശൂർ എരുമപ്പെട്ടിയിൽ നിന്നും രണ്ട് സ്കൂൾ വിദ്യാർത്ഥികളെ കാണാതായി. വരവൂർ നീർക്കോലിമുക്ക് വെട്ടുക്കാട് കോളനിയിൽ സുരേഷിൻ്റെ മകൻ സ്വദേശി അർജുൻ (14), പന്നിത്തടം നീണ്ടൂർ പൂതോട് ദിനേശൻ മകൻ ദിൽജിത്ത് (14) എന്നിവരെയാണ് കാണാതായത്. എരുമപ്പെട്ടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും.

ALSO READ: എന്‍എസ്എസിന് പിന്നാലെ ബിജെപിയും, സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ കേസ്; എസ് സുരേഷ് ഒന്നാം പ്രതി

ഇന്ന് രാവിലെ സ്കൂളിലെത്തിയ വിദ്യാർത്ഥികളെ ഉച്ച മുതലാണ് കാണാതായത്. ഇരുവരുടെയും ബാഗുകൾ ക്ലാസ് മുറിയിൽ തന്നെയുണ്ടായിരുന്നു. സ്കൂൾ അധികൃതരും ബന്ധുക്കളും എരുമപ്പെട്ടി പൊലീസില്‍ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.

വിവരങ്ങൾ ലഭിക്കുന്നവർ 04885273002, 9497980532 എന്ന നമ്പറുകളിൽ അറിയിക്കണമെന്ന് എരുമപ്പെട്ടി പൊലീസ് അഭ്യർത്ഥിച്ചു.

ALSO READ:  ആലുവയിലെ കൊലപാതകം; പ്രതി അസ്ഫാക്കിനെതിരെ രഹസ്യമൊഴി ശേഖരിക്കാനൊരുങ്ങി അന്വേഷണ സംഘം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News