രാജസ്ഥാനിലെ ജോധ്പൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടോടിയ വിദ്യാര്‍ത്ഥികള്‍ ഗുഡ്‌സ് ട്രെയിന്‍ ഇടിച്ച് മരിച്ചു. അടുത്ത ബന്ധുക്കള്‍ കൂടിയായ 12 വയസുകാരി അനന്യ 14 വയസുകാരന്‍ യുവരാജ് സിംഗ് എന്നിവരാണ് മരിച്ചത്. ആര്‍മി ചില്‍ഡ്രന്‍ അക്കാദമി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ഇരുവരും സുഹൃത്തുക്കള്‍ക്കൊപ്പം നടന്നു വരുന്നതിനിടയിലാണ് തെരുവു നായയുടെ ആക്രമണം ഉണ്ടായത്. ഗണേഷ്പുരി സ്വദേശിയാണ് അനന്യ. ബനാര്‍ സ്വദേശിയാണ് യുവരാജ് സിംഗ്.
ALSO READ: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംതൃപ്തമായ തൊഴില്‍ അന്തരീക്ഷം ഉറപ്പുവരുത്തും: മന്ത്രി വീണാ ജോര്‍ജ്
അനന്യയും യുവരാജും മറ്റ് മൂന്ന് സുഹൃത്തുകളും സ്‌കൂളില്‍ നിന്നും മടങ്ങുമ്പോഴായിരുന്നു തെരുവു നായ്ക്കളുടെ ആക്രമണം. നായകള്‍ കൂട്ടത്തോടെ ആക്രമിക്കാന്‍ ശ്രമിച്ചതോടെ കുട്ടികള്‍ ഭയന്നോടി. ഓരോരുത്തരേയും നായ്കള്‍ പിന്തുടര്‍ന്നു. ഇതിനിടെ അനന്യയും യുവരാജും റെയില്‍വേട്രാക്കിലെക്ക് കയറുകയായിരുന്നു. ഈസമയം ഗുഡ്‌സ്‌ട്രെയിന്‍ കടന്നുപോകുകയും കുട്ടികളെ ഇടിക്കുകയുമായിരുന്നു. സംഭവസ്ഥത്തു തന്നെ ഇരുവരും മരിച്ചു.
ALSO READ: കേരള സമര ചരിത്രത്തില്‍ പുതിയൊരധ്യായം ഡിവൈഎഫ്‌ഐ എഴുതിച്ചേര്‍ത്തു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍
കുട്ടികളുടെ മരണത്തെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ജോധ്പൂര്‍ മുന്‍സിപ്പില്‍ കോര്‍പ്പറേഷന് മുന്നില്‍ പ്രതിഷേധിച്ചു. ഒടുവില്‍ കോര്‍പ്പറേഷന്‍ നായ്ക്കളെ പിടികൂടിയ ശേഷമാണ് ബന്ധുക്കള്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ ഏറ്റെടുത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here