കോഴിക്കോട് വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കോഴിക്കോട് ക്രിസ്ത്യൻ കോളേജിന് സമീപം വാഹനാപകടത്തിൽ 2 വിദ്യാർത്ഥികൾ മരിച്ചു. ബൈക്ക് ഓടിച്ച കല്ലായി സ്വദേശി മെഹ്ഫൂത് സുൽത്താൻ, നൂറുൽ ഹാദി എന്നിവരാണ് മരിച്ചത്. ഗാന്ധി റോഡിൽ വച്ച് വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടര്‍ ബസുമായി ഇടിക്കുകയായിരുന്നു. കല്ലായി പള്ളിക്കണ്ടി മൊയ്തീൻ കോയയുടെ മകനാണ് മെഹറൂഫ് സുൽത്താൻ ഒപ്പം യാത്ര ചെയ്തത് നടുവട്ടം മാഹിയിലെ അർബൻ നജ്മത്ത് മൻസിൽ മജ്‌റൂഹിന്റെ മകൾ നൂറുൽ ഹാദി യാണ് . വെള്ളിമാടുകുന്ന് ജെഡിടി കോളേജിലെ ബി എ വിദ്യാർത്ഥിനിയാണ് നൂറുൽ ഹാദി.

also read :6 വർഷമായി ലൈം​ഗികമായി പീഡിപ്പിച്ചെന്ന് യുവതി; പരാതി റദ്ദാക്കി കോടതി

അപകടം നടന്ന ശേഷം കോഴിക്കോട് ബീച്ച് ആശുപത്രിയിൽ കൊണ്ട് പോകും വഴിയാണ് മെഹറൂഫ് മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് യുവതിയും മരിച്ചു. ഗാന്ധി റോഡ് പാലത്തിൽ നിന്നും ബീച്ച് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന സ്കൂട്ടർ എതിരെ വന്ന ബേപ്പൂർ – പുതിയപ്പ സിറ്റി സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ തെറ്റായ ദിശയിൽ വന്നതാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

also read :പാർലമെന്റിൽ തക്കാളി മാല അണിഞ്ഞെത്തി എഎപി എംപിയുടെ പ്രതിഷേധം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News