19 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ബിജെപി നേതാവിന്‍റെ മകനും സംഘവും, സഹോദരിയെയും പീഡിപ്പിച്ചു

മധ്യപ്രദേശിൽ സ്കൂൾ വിദ്യാർത്ഥിനികളായ സഹോദരിമാരെ പീഡിപ്പിച്ച് ബിജെപി നേതാവിന്‍റെ മകനും സംഘവും. 19ഉം 17ഉം വയസ്സുള്ള പെൺകുട്ടികളെയാണ് ഇവര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.

മൂത്ത സഹോദരി കൂട്ടബലാത്സംഗത്തിന് വിധേയയാക്കുകയും അനുജത്തിയെ പീഡനത്തിനും ഇരയാക്കുകയായിരുന്നു. ബിജെപി നേതാവിന്‍റെ മകനുള്‍പ്പെടെ നാല് പേരാണ് പ്രതികള്‍. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബിജെപി ഉന്നാവ് മണ്ഡലം പ്രസിഡന്‍റ്  കിഷന്‍ റായ് യുടെ മകന്‍ ധ്രുവ് റായ് ആണ് കേസിലെ മുഖ്യപ്രതി.

ALSO READ: തൊണ്ടപൊട്ടി അമ്മയെ വിളിച്ച് കുരുന്നുകൾ; കടൽതിരയിൽ ഒഴുകിപ്പോയി അമ്മ; ദാരുണ വീഡിയോ

മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ  ദാതിയ അസംബ്ലി മണ്ഡലത്തിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു സഹോദരിമാർ. ഇതിനിടെ ഇവരെ തട്ടികൊണ്ട് പോവുകയും പ്രതികളിൽ ഒരാളായ രാംകിഷോർ യാദവിന്റെ വീട്ടിൽ എത്തിക്കുകയും ചെയ്തു. ഇവിടെ വച്ച് മൂത്ത സഹോദരിയെ കൂട്ടബലാത്സംഗത്തിനും അനുജത്തിയെ പീഡനത്തിനും ഇരയാക്കി.

സ്ഥലത്ത് നിന്നും രക്ഷപ്പെട്ട് വീട്ടിലെത്തിയ സഹോദരിമാർ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇതിനിടെ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൂങ്ങി മരിക്കാൻ ശ്രമിച്ച 19 കാരിയെ വീട്ടുകാർ രക്ഷപ്പെടുത്തി. 19 കാരിയെ ചികിത്സയ്ക്കായി ഝാൻസിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ALSO READ: ജയിലിനുള്ളിൽ മൊട്ടിട്ട പ്രണയം, പരോളിലിറങ്ങി വിവാഹം; ബംഗാളിലെ അപൂർവ പ്രണയകഥ

മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സഹോദരിമാരുടെ വീട്ടുകാരും നാട്ടുകാരും പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News