പള്ളിക്കരണിയില്‍ റോഡപകടത്തില്‍ രണ്ട് ടെക്കികള്‍ക്ക് ദാരുണന്ത്യം. സഹപ്രവര്‍ത്തകന്റെ ഫെയര്‍വെല്‍ പാര്‍ട്ടിക്ക് മദ്യവും വാങ്ങി സുഹൃത്തിന്റെ റൂമിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം നടന്നതെന്ന് ഡിടി നെക്സ്റ്റ് എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തിന്റെ ആഘാതത്തില്‍ പല്ലാവാരം സ്വദേശിയായ ഗോകുലിന്റെ തല ശരീരത്തില്‍ നിന്നും വേര്‍പ്പെട്ട നിലയിലാണ്.
മലയാളിയായ വിഷ്ണുവാണ് മരിച്ച മറ്റൊരാള്‍. ഇരുവര്‍ക്കും 24 വയസ് മാത്രമാണ് പ്രായം. പെരുന്‍ഗുഡിയിലെ ഒരു സോഫ്റ്റ്വയര്‍ കമ്പനിയിലെ ടെക്കികളാണിവര്‍. വെസ്റ്റ് മമ്പാലത്തെ ഒരു വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു വിഷ്ണു. ഗോകുല്‍ പല്ലാവാരത്ത് ശങ്കര്‍നഗര്‍ നിവാസിയാണ്.
ALSO READ: നടൻ അല്ലു അർജുൻ്റെ വീടുകയറി അതിക്രമം, ജനലുകളും ചെടിച്ചട്ടികളും അക്രമി സംഘം തകർത്തു; 8 പേർ അറസ്റ്റിൽ
ശനിയാഴ്ച രാത്രി ഇരുവരും സഹപ്രവര്‍ത്തകനായ അജേഷിന്റെ മുറിയിലെത്തി സന്ദര്‍ശിച്ചിരുന്നു. പള്ളിക്കരണിയിലെ രാജലക്ഷ്മി നഗറിലാണ് അജീഷ് താമസിക്കുന്നത്. പൊലീസ് അന്വേഷണത്തില്‍ എട്ടു സുഹൃത്തുക്കള്‍ ഒരുമിച്ച് പാര്‍ട്ടി നടത്തിയെന്നും ഇതിനിടയില്‍ മദ്യം തികയാതെ വന്നപ്പോള്‍ അത് വാങ്ങാനായി പുറപ്പെട്ടതാണിവരെന്നും വ്യക്തമായിട്ടുണ്ട്.
അശ്രദ്ധമായി വാഹനോടിച്ചതിനിടെ, വണ്ടി മീഡിയനില്‍ ഇടിക്കുകയും ഇരുവരും തെറിച്ചുവീഴുകയുമായിരുന്നു. ഇതിനിടയില്‍ ഇലക്ട്രിക്ക് പോളിലിടിച്ചാണ് ഗോകുലിന്റെ തല വേര്‍പ്പെട്ട് പോയത്. വിഷ്ണുവും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇരുവരും മദ്യപിച്ചിരുന്നോ എന്ന് വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here