ജമ്മുകശ്മീരില്‍ രണ്ട് ഭീകരര്‍ അറസ്റ്റില്‍, ആയുധങ്ങളും പിടിച്ചെടുത്തു

terrorists arrest

ജമ്മുകശ്മീരില്‍ രണ്ട് ഭീകരര്‍ അറസ്റ്റില്‍. ജമ്മുകശ്മീര്‍ ഗസ്നവി ഫോഴ്സ് പ്രവര്‍ത്തകരായ അബ്ദുള്‍ അസീസ്, മന്‍വര്‍ ഹുസൈന്‍ എന്നിവരാണ് പൂഞ്ച് ജില്ലയില്‍ നിന്ന് പിടിയിലായത്. ഇവരില്‍ നിന്നും രണ്ട് ഗ്രനേഡുകള്‍, ഒരു പിസ്റ്റല്‍, തിരകള്‍ എന്നിവ പിടിച്ചെടുത്തു. രാഷ്ട്രീയ റൈഫിള്‍സും ആര്‍പിഎഫും നടത്തിയ സംയുക്ത തെരച്ചലിലാണ് ഇവര്‍ പിടിയിലായത്.

Also Read; ആരോഗ്യരംഗത്ത് കുതിപ്പുകളുമായി കേരളം; ഇന്ത്യയിൽ എയിംസിന് ശേഷം ഫീറ്റല്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കാനൊരുങ്ങി തിരുവനന്തപുരം എസ്എടി ആശുപത്രി

സൈനികകേന്ദ്രങ്ങള്‍, ക്ഷേത്രങ്ങള്‍, ഗുരുദ്വാരകള്‍, ആശുപത്രികള്‍ തുടങ്ങിയയ്ക്ക് നേരെയുണ്ടായ ഗ്രനേഡ് ആക്രമണങ്ങള്‍ക്ക് പിന്നില്‍ അറസ്റ്റിലായ ഭീകരരാണെന്ന് സുരക്ഷാഉദ്യോഗസ്ഥര്‍ അറിയിച്ചു. സാമുദായികമൈത്രി തകര്‍ത്ത് കലാപങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ച ഭീകരരെ പിടികൂടാനായത് വലിയ നേട്ടമാണെന്നും സുരക്ഷാഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവര്‍ക്ക് അതിര്‍ത്തിക്കപ്പുറത്ത് നിന്നും ആയുധങ്ങളും പണവും ലഭിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Also Read; യാക്കോബായ – ഓർത്തഡോക്സ് തർക്കം; ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനുള്ള ശ്രമം വീണ്ടും പരാജയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News