ജമ്മുകശ്മീരിൽ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു

JAMMU KASHMIR MILITARY KILLED TEERORISTS

ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു . ഏറ്റുമുട്ടലിനിടെ നാല് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. രണ്ട് സിആർപിഎഫ്, രണ്ട് പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് പരിക്കേറ്റത്. ജമ്മു കാശ്മീരിലെ ശ്രീനഗർ, അനന്തനാഗ്, ബന്ദിപ്പൂർ എന്നിവിടങ്ങളിലാണ് ഭീകരരും സുരക്ഷാസേനയും തമ്മിൽ മണിക്കൂറുകളോളം ഏറ്റുമുട്ടിയത്.

ജമ്മു മേഖലയിൽ മുപ്പതിടങ്ങളിൽ സൈന്യത്തിന്‍റെ തിരച്ചിൽ തുടരുകയാണ്. ബുധ്ഗാമിൽ അതിഥി തൊഴിലാളികൾക്ക് നേരെ ഭീകരർ വെള്ളിയാഴ്ച രാത്രി 9 മണിയോടെ വെടിയുതിർത്തിരുന്നു. ബന്ദിപ്പുരിൽ സൈനിക ക്യാമ്പിൽ നേരെയും വെടിവെപ്പ് ഉണ്ടായി. വനമേഖലകളിൽ ഭീകര സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു. ഈ മേഖലകളിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

ALSO READ; ദില്ലിയിൽ ഫാക്ടറി ഗോഡൗണിന് തീപിടിച്ചു, അണയ്ക്കാൻ വേണ്ടി വന്നത് 35 ഫയർ യൂണിറ്റുകൾ; ആളപായമില്ല

ഇന്നലെ ജമ്മു കശ്മീരിലെ ബുധ്ഗാമിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിവെച്ചതായി പൊലീസ് അറിയിച്ചിരുന്നു. ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചു. അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കശ്മീർ താഴ്‌വരയിൽ കുടിയേറ്റ തൊഴിലാളികൾക്ക് നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News