ജമ്മു കശ്മീരിലെ ദോഡയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ദോഡ ജില്ലയിലുള്ള വനത്തിനുള്ളില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു ഭീകരന്മാര്‍ കൊല്ലപ്പെട്ടു. പൊലീസും സേനയും സിആര്‍പിഎഫും ബാജാദ് ഗ്രാമത്തിലെ ഗന്ദോഹ് പ്രദേശത്ത് രാവിലെ 9.30ഓടെ നടന്ന വെടിവെയ്പ്പിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്. ജൂണ്‍ 11, 12 തീയതികളില്‍ നടന്ന ഇരട്ട ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ്പ്രദേശത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചത്.

ALSO READ:  തമിഴ്നാട് ഗൂഡല്ലൂരിൽ കാറിന് നേരെ കാട്ടാനയുടെ ആക്രമണം

ചട്ടാര്‍ഗല്ലയിലെ ജോയിന്റ് ചെക്ക്‌പോസ്റ്റില്‍ ജൂണ്‍ 11ന് നടന്ന ഭീകരവാദ ആക്രമണത്തില്‍ ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. അടുത്ത ദിവസം ഗന്ദോഹില്‍ നടന്ന മറ്റൊരാക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു.

ALSO READ: കോട്ടയത്തെ ആകാശപാത പൂർത്തിയാക്കാനാവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ; ഭാവിയിൽ പൊളിച്ചുമാറ്റേണ്ടി വരുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ

തുടര്‍ന്ന് നുഴഞ്ഞുകയറിയ അഞ്ചു പാകിസ്ഥാനി ഭീകരരുടെ തലയ്ക്ക് അഞ്ച് ലക്ഷം രൂപ വീതം ഇനാം പ്രഖ്യാപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News