2000 രൂപ നോട്ടുകള്‍ മാറാനുള്ള അവസാന തീയതി നീട്ടി ആര്‍ബിഐ

2000 രൂപ നോട്ടുകള്‍ മാറാനുള്ള അവസാന തീയതി ആര്‍ബിഐ നീട്ടി. 2000 രൂപ നോട്ടുകള്‍ മാറ്റാനോ നിക്ഷേപിക്കാനോ ഉള്ള സമയപരിധി ഒക്ടോബര്‍ 7 വരെ റിസര്‍വ് ബാങ്ക് മാറ്റിവച്ചു. 2023 സെപ്തംബര്‍ 30 ന് ആര്‍ബിഐ പുറത്തിറക്കിയ പത്രക്കുറിപ്പില്‍, പിന്‍വലിക്കല്‍ കാലയളവ് അവസാനിക്കുന്നതിനാല്‍, 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനോ മാറ്റുന്നതിനോ ഉള്ള നിലവിലെ ക്രമീകരണം 2023 ഒക്ടോബര്‍ 7 വരെ നീട്ടുമെന്ന് പ്രഖ്യാപിച്ചു.

Also Read : കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നു, കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നയം: മുഖ്യമന്ത്രി

മെയ് 19നാണ് 2000 രൂപയുടെ കറന്‍സി പിന്‍വലിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചത്. 2016 ലെ നോട്ടുനിരോധനത്തിനു പിന്നാലെ അവതരിപ്പിച്ച 2000 രൂപ നോട്ടുകള്‍ മെയ് 19 ന് ആര്‍ബിഐ തിരിച്ചുവിളിച്ചിരുന്നു. പിന്‍വലിച്ച നോട്ടുകള്‍ മാറാന്‍ നാലുമാസത്തെ സമയവും അനുവദിച്ചിരുന്നു.

500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചപ്പോഴുണ്ടായ അടിയന്തര സാഹചര്യം നേരിടാനാണ് 2000 രൂപയുടെ നോട്ടുകള്‍ ഇറക്കിയതെന്നും ആ ആവശ്യം കഴിഞ്ഞെന്നുമാണ് 2000 രൂപാ നോട്ടുകള്‍ നിരോധിച്ചപ്പോള്‍ ധനമന്ത്രാലയവും റിസര്‍വ് ബാങ്കും അവകാശപ്പെട്ടത്. 2018-19 ല്‍ തന്നെ 2000 രൂപാ നോട്ടുകളുടെ അച്ചടി നിര്‍ത്തിയിരുന്നു.

Also Read ;മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 രണ്ടാംഘട്ടം വിജയം

ഉപയോഗം കഴിഞ്ഞു എന്നതിനെക്കാള്‍ ദുരുപയോഗം തടയുക എന്നതാണ് ലക്ഷ്യമെന്ന് ധനകാര്യ സെക്രട്ടറി ടി.വി. സോമനാഥനും അറിയിച്ചിരുന്നു. നിയമവിരുദ്ധ ഇടപാടുകള്‍ക്ക് 2000 രൂപ നോട്ടുകള്‍ കാര്യമായ തോതില്‍ ഉപയോഗിക്കപ്പെടുന്നതായും ധനകാര്യമന്ത്രാലയം സൂചിപ്പിക്കുന്നുണ്ട്. പൂഴ്ത്തിവച്ചിരിക്കുന്നതും ഇടപാടുകള്‍ക്ക് ഉപയോഗിക്കാത്തതുമായ നോട്ടുകള്‍ ഇതോടെ പുറത്തുവരുമെന്നാണു ധനകാര്യമന്ത്രാലയത്തിന്റെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News