ബാങ്കിലെ എല്ലാ കൗണ്ടറുകളിലും 2000 രൂപ നോട്ടുകൾ മാറാനുള്ള സൗകര്യം ഒരുക്കണം; ആർബിഐ നിർദേശം

ബാങ്കുകൾക്ക് നിർദേശവുമായി വീണ്ടും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.എല്ലാ കൗണ്ടറുകളിലും 2000 രൂപ നോട്ടുകൾ മാറാനുള്ള സൗകര്യം ഒരുക്കണം. ദിവസവും മാറ്റി നൽകുന്ന നോട്ടുകളുടെ വിവരങ്ങൾ സൂക്ഷിക്കണമെന്നും ആർബിഐ നിർദേശിച്ചു.

വേനൽ കണക്കിലെടുത്ത് നോട്ട് മാറാൻ വരുന്നവർക്ക് കാത്തിരിപ്പ് കേന്ദ്രം, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കണമെന്നും ആർബിഐ ബാങ്കുകളോട് നിർദേശിച്ചു. അതേസമയം രേഖകളില്ലാതെ 2000 രൂപ നോട്ടുകൾ മാറാം എന്ന ബാങ്കുകളുടെ അറിയിപ്പിന് പിന്നാലെ സർക്കാരിനെ വിമർശിച്ച് മുൻ ധനമന്ത്രി പി ചിദംബരം രംഗത്തെത്തി.കള്ളപ്പണക്കാരെ സർക്കാർ ചുവപ്പ് പരവതാനി വിരിച്ച് സ്വാഗതം ചെയ്യുന്നു.
2000 രൂപ നോട്ട് കള്ളപ്പണം സൂക്ഷിക്കുന്നവർക്ക് സഹായകരമായിയെന്നും ചിദംബരം വിമർശിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News