തിരുവനന്തപുരത്ത് രണ്ട് ടണ്‍ പഴകിയ മത്സ്യം പിടികൂടി

തിരുവനന്തപുരത്ത് 2 ടണ്‍ പഴകിയ മത്സ്യം പിടികൂടി. നെടുമങ്ങാട് ടൗണ്‍ മാര്‍ക്കറ്റില്‍ നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡും ഫുഡ് സേഫ്റ്റി അധികൃതരും നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടികൂടിയത്. മത്സ്യത്തില്‍ അമോണിയയുടെ അംശം കണ്ടെത്തി.

പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് ഇന്നലെ രാത്രിയിലാണ് നെടുമങ്ങാട് ടൗണ്‍ മാര്‍ക്കറ്റില്‍ നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡും ഫുഡ് സേഫ്റ്റി അതോറിറ്റിയും സംയുക്തമായി പരിശോധന നടത്തിയത്. പരിശോധനയില്‍ തമിഴ്‌നാട്ടില്‍ നിന്നും വില്‍പ്പനയ്ക്ക് എത്തിച്ച രണ്ട് ടണ്‍ പഴകിയ മത്സ്യം പിടികൂടി. ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ മൊബൈല്‍ ലാബ് പരിശോധനയില്‍ മത്സ്യം ഭക്ഷ്യയോഗ്യമല്ല എന്ന് കണ്ടെത്തുകയും, തുടര്‍ന്ന് മത്സ്യം കൊണ്ടുവന്ന വാഹനം നഗരസഭ ഹെല്‍ത്ത് അധികൃതര്‍ കസ്റ്റഡിയിലെടുത്തു.

Also Read: വി.ഡി സതീശന്‍റെ അനധികൃത ഫണ്ട്പിരിവ്: നിര്‍ണായക തെളിവുകള്‍ വിജിലന്‍സിന്

https://www.kairalinewsonline.com/vigilance-got-evidences-against-vd-satheeshan

തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്ന മത്സ്യത്തിന് പുറമേ മലപ്പുറം ഭാഗത്തുനിന്നും എത്തിച്ച മത്സ്യങ്ങളില്‍ നിന്നും പഴകിയ മത്സ്യം പിടികൂടി. പിടികൂടിയ പഴകിയ മത്സ്യങ്ങള്‍ നഗരസഭ ഹെല്‍ത്ത് അധികൃതരുടെ നേതൃത്വത്തില്‍ നശിപ്പിച്ചു. പരിശോധനകള്‍ കര്‍ശനമാക്കുമെന്ണ് എന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News