യുകെയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിയിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. യുകെയിലെ മിൽട്ടൺ കെയ്‌നിനടുത്തുള്ള ക്രാൻഫീൽഡ് എയർപോർട്ടിലാണ് സംഭവം.
ഡയമണ്ട് ഡിഎ 42 ട്വിൻ സ്റ്റാർ എന്ന ഇരട്ട എഞ്ചിൻ വിമാനത്തിലെ പൈലറ്റ് ലാൻഡിങ് പരിശീലിക്കുമ്പോഴാണ് സംഭവമുണ്ടായത്. ലാൻഡിങ്ങിനായി വിമാനം താഴ്ത്തുന്നതിനിടെയാണ് മറ്റൊരു ഡെൽറ്റ ജെറ്റ് മൈക്രോലൈറ്റ് വിമാനം പൈലറ്റ് കണ്ടത്. ഡയമണ്ട് ഡിഎ വിമാനത്തിൽ നിന്ന് 100 അടി മാത്രം താഴെയായിരുന്നു ഡെൽറ്റ ജെറ്റ് വിമാനം.
ALSO READ; കാമുകിയെ ഇംപ്രസ്സ് ചെയ്യാൻ സിംഹക്കൂട്ടിൽ കയറി ‘ഷോ’; മൃഗശാല സൂക്ഷിപ്പുകാരന് ദാരുണാന്ത്യം
ജൂൺ 21ന് നടന്ന സംഭവം യുകെ എയർ പ്രോക്‌സ് ബോർഡിന്റെ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് പുറംലോകമറിയുന്നത്.പൈലറ്റുമാരുടെ സമയോചിത ഇടപെടലിനെത്തുടർന്ന് കൂട്ടിയിടി ഒഴിവാകുകയായിരുന്നു.കൂട്ടിയിടി ഒഴിവാക്കുന്നതിൻ്റെ ഉത്തരവാദിത്തം രണ്ട് പൈലറ്റുമാരും പങ്കിട്ടെങ്കിലും, ഡെൽറ്റാജെറ്റിൻ്റെ പൈലറ്റിന് എയർ ട്രാഫിക് കൺട്രോളിന് മുന്നറിയിപ്പ് നൽകാമായിരുന്നുവെന്ന് റിപ്പോർട്ട് നിഗമനം ചെയ്തിട്ടുണ്ട്.അതേസമയം അന്വേഷണത്തിൻ്റെ അറിയിപ്പ് ലഭിക്കുന്നതുവരെ ഈ വിവരത്തെപ്പറ്റി അറിയില്ലായിരുന്നുവെന്ന് ഡെൽറ്റജെറ്റിൻ്റെ പൈലറ്റ് പറഞ്ഞു.ഡെൽറ്റാജെറ്റ് പൈലറ്റ് ഇളം നിറത്തിലുള്ള ടീ ഷർട്ടാണ് ധരിച്ചിരിക്കുന്നതെന്ന് വ്യക്തമായി കാണാൻ കഴിയുന്നത്ര അടുത്തായിരുന്നു ഇരുവിമാനങ്ങൾ എന്നാണ് വിവരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here