ആറ് മാസത്തെ ബഹിരാകാശ ജീവിതത്തിന് ശേഷം ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി ഭൂമിയിൽ തിരിച്ചെത്തുന്നു. ഈ മാസം അവസാനത്തോടെ ബഹിരാകാശ നിലയത്തിലെ 6 മാസ ദൗത്യം പൂർത്തിയാക്കിയാണ് സുൽത്താൻ ഭൂമിയിലേക്കു മടങ്ങുന്നത്. സുൽത്താനെ തിരികെ സ്വാഗതം ചെയ്യാൻ ഭൂമിയിൽ എല്ലാവരും കാത്തിരിക്കുകയാണെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പെയ്സ് സെന്റർ ഡയറക്ടർ ജനറൽ സാലേം അൽ മാറി പറഞ്ഞു.
also read :ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ കോച്ചായി തുടരാന്‍ താല്‍പര്യം; കോച്ച് ഇഗോര്‍ സ്റ്റിമാക്ക്
സുൽത്താൻ അൽ നെയാദി ഷാർജയിൽ സ്കൂൾ കുട്ടികളുമായി ഹാം റേഡിയോയിലൂടെ ആശയ വിനിമയം നടത്തിയിരുന്നു. നടത്തം മുതൽ എല്ലാം വീണ്ടും പഠിക്കേണ്ടി വരുമെന്നും സാധാരണ ജീവിതത്തിലേക്കു മടങ്ങി വരാൻ രണ്ട് ആഴ്ചയെങ്കിലും പരിശീലനം വേണ്ടി വരുമെന്നും അദ്ദേഹം കുട്ടികളുമായുള്ള ആശയ വിനിമയത്തില്‍ പറഞ്ഞു. ശാരീരിക വ്യായാമം ചെയ്യുന്നതിനൊപ്പം ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചു ശാസ്ത്രീയ പഠനം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ 6 മാസത്തെ ബഹിരാകാശ ജീവിതത്തിൽ ഏറ്റവും വലിയ നഷ്ടമായി തോന്നിയത് അമ്മയുണ്ടാക്കുന്ന ഭക്ഷണമാണെന്നും കുട്ടികളുടെ ചോദ്യത്തിനു മറുപടിയായി സുൽത്താൻ പറഞ്ഞു. സ്വന്തം നാട്ടിലെ ഈന്തപ്പഴവും തേനുമൊക്കെ ബഹിരാകാശ നിലയത്തിൽ ലഭിക്കുമെങ്കിലും അതൊന്നും അമ്മയുടെ ഭക്ഷണത്തിനു പകരമാകില്ലെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു.
ബഹിരാകാശ നിലയം വൃത്തിയാക്കുന്നതിനായി ആഴ്ചയിലെ അവസാന ദിവസം മാറ്റിവയ്ക്കുമെന്നും നിലയത്തിലെ സ്റ്റേഷനുള്ളിലെ മാലിന്യം ശേഖരിച്ച് ഒരു പെട്ടിയിലാക്കും പിന്നീട് ബഹിരാകാശ നിലയത്തിലേക്ക് ആവശ്യമായ സാധനങ്ങളുമായി വരുന്ന കാർഗോ വാഹനങ്ങളില്‍ കയറ്റി വിടും. ഇവ ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുമ്പോഴേക്കും കത്തിയമരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here