സെപ്റ്റംബർ മാസം പൊളിയായിരുന്നു! ഇന്ത്യയിലെ ടു വീലർ വില്പനയിൽ കഴിഞ്ഞ മാസം മികച്ച നേട്ടം

two wheeeler

സെപ്റ്റംബർ മാസത്തിൽ ഇന്ത്യയിലെ ടു വീലർ വാഹന വിപണിയിൽ ഉണ്ടായത് വലിയ നേട്ടമെന്ന് കമ്പനികൾ. കഴിഞ്ഞ വർഷം ഇതേ മാസം നടത്തിയ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഹീറോ മോട്ടോർകോർപ്പ്, ബജാജ്, ടിവിഎസ് മോട്ടോർ കമ്പനി, ഹോണ്ട അടക്കമുള്ള കമ്പനികൾ വലിയ നേട്ടം ഉണ്ടാക്കിയെന്നാണ് മനസ്സിലാക്കുന്നത്.

ALSO READ; പറഞ്ഞ് പറഞ്ഞ് ഇതാ ഒടുവിലെത്തുന്നു: സാംസങ് ഗാലക്‌സി സെഡ് ഫോൾഡ് 6 അൾട്രാ ഈ മാസമെത്തിയേക്കുമെന്ന് റിപ്പോർട്ട്

എക്സ്പോർട് അടക്കം ക്യുമുലേറ്റിവ് ടു വീലർ ഇനത്തിൽ 4,00,489 യൂണിറ്റുകളാണ് ബജാജ് കമ്പനി കഴിഞ്ഞ മാസം വിറ്റഴിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിനെക്കാൾ ഇരുപത്തിരണ്ട് ശതമാനം വർധനയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഡൊമസ്റ്റിക് ടു വീലർ ഇനത്തിൽ ഇരുപത്തിയെട്ട് ശതമാനം വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്. എക്സ്പോർട്ടിൽ പതിനൊന്ന് ശതമാനം വർധനവാണ് കമ്പനിക്ക്  ഉണ്ടായത്.

ALSO READ; നേപ്പാളിൽ പ്രളയദുരിതം: മരണം 217 ആയി

ടിവി എസ് കഴിഞ്ഞ മാസം 4,82,495 യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞ വർഷത്തെക്കാൾ ഇരുപത് ശതമാനം വർധനവാണ് ടിവിഎസ് കമ്പനി വില്പനയിൽ രേഖപ്പെടുത്തിയത്. കമ്പനിയുടെ ടു വീലർ എക്സ്പോർട്ടിലും വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.പത്തൊൻപത് ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. സമാന രീതിയിൽ ഹീറോ, ഹോണ്ട കമ്പനികൾക്കും വളർച്ച തന്നെയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ഹീറോ കമ്പനിക്ക് വില്പനയിൽ പത്തൊൻപത് ശതമാനം വർധനവും ഹോണ്ടയ്ക്ക് പതിനൊന്ന് ശതമാനം വർധനവുമാണ് ഉണ്ടായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News