ഇന്ത്യയില്‍ ടൂവീലര്‍ വില്‍പ്പന കുതിക്കുന്നു; മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ വര്‍ധന

ടൂവീലര്‍ വ്യവസായത്തില്‍ ഇന്ത്യയില്‍ വന്‍ വളര്‍ച്ച. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷത്തില്‍ ഇന്ത്യയിലെ ഇരുചക്രവാഹന വില്‍പ്പന 9.30 ശതമാനം കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2024 സാമ്പത്തിക വര്‍ഷത്തില്‍, 1,75,17,173 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ ഇന്ത്യയിലുടനീളം വിറ്റഴിച്ചു. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1,60,27,411 യൂണിറ്റില്‍ അധികമായിരുന്നു.

ALSO READ ; യഥാർത്ഥ കേരള സ്റ്റോറി കേരള നമ്പർ വൺ എന്നതാണ്: മുഖ്യമന്ത്രി

ഐസിഇയുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും ലഭ്യത വര്‍ധിച്ചതാണ് ഇരുചക്രവാഹനങ്ങളുടെ ചില്ലറ വില്‍പ്പന എണ്ണത്തിലെ ഈ വര്‍ധനവിന് കാരണമെന്ന് എഫ്എഡിഎ പറഞ്ഞു. അടുത്തിടെ പല ഇരുചക്രവാഹന കമ്പനികളും പുതിയ മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും പുറത്തിറക്കിയിട്ടുണ്ട്.

ALSO READ; കാറും ബസ്സും കുട്ടിയിടിച്ച് അപകടം; മൂന്ന് വയസുള്ള കുട്ടിയുള്‍പ്പെടെ 5 പേര്‍ക്ക് ദാരുണാന്ത്യം

ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വിപണി വിഹിതം ആദ്യമായാണ് 9.12 ശതമാനമായി ഉയര്‍ന്നത്. ഫെയിം 2 സബ്സിഡി മാര്‍ച്ച് 31-ന് അവസാനിപ്പിച്ചതിനാലും ഉപഭോക്തൃ ഓഫറുകളും സബ്സിഡിയും അവസാനിക്കുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ തിരക്കുകൂട്ടിയതിനാലും ഇവി വില്‍പ്പനയില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായതായും എഫ്എഡിഎ അവകാശപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News