മഹാരാഷ്ട്രയില്‍ കൂടത്തായി മോഡല്‍ കൂട്ടക്കൊല. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെ കൊന്ന യുവതികള്‍ അറസ്റ്റിലായി. കേരളത്തില്‍ കൂടത്തായിയില്‍ നടന്ന കൊലപാതകങ്ങള്‍ക്ക് സമാനമായാണ് ഗഡ്ചിരോളിയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ ബന്ധുക്കളായ രണ്ടു സ്ത്രീകള്‍ വിഷം കൊടുത്ത് കൊന്നത്.
20 ദിവസത്തിനിടെയാണ് ശങ്കര്‍ കുംഭാരെ, ഭാര്യ വിജയ കുംഭാരെ, മക്കളായ റോഷന്‍, കോമള്‍, ആനന്ദ എന്നിവര്‍ മരിച്ചത്. റോഷന്റെ ഭാര്യ സംഘമിത്ര, ശങ്കറിന്റെ ഭാര്യാസഹോദരന്റെ ഭാര്യ റോസ എന്നിവരാണ് അറസ്റ്റിലായത്. കുടുംബത്തെ ഒന്നാകെ കൊല്ലാനായിരുന്നു ഇരുവരും നേരത്തേ തീരുമാനിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.
Also Read : വാടകവീട്ടിൽ യുവാവിന്റെ മൃതദേഹം; കൊലപാതകി പെൺസുഹൃത്തെന്ന് പിതാവ്
വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് റോഷനെ വിവാഹംകഴിച്ചതിനെത്തുടര്‍ന്ന് സംഘമിത്രയുടെ അച്ഛന്‍ ആത്മഹത്യചെയ്തിരുന്നു. സംഘമിത്രയെ റോഷനും കുടുംബവും നിരന്തരം അവഹേളിച്ചിരുന്നു. ഇതാണ് ഇവര്‍ക്ക് കുടുംബത്തോട് വിരോധമുണ്ടാകാന്‍ കാരണം. റോസയ്ക്കാകട്ടെ കുടുംബസ്വത്ത് ഭാഗംവെക്കുന്നതിലുള്ള തര്‍ക്കമാണ് വൈരാഗ്യത്തിന് കാരണം.
കുടുംബത്തിലെ അംഗങ്ങള്‍ക്ക് പലപ്പോഴായി വിഷം ആഹാരത്തില്‍ കലര്‍ത്തി നല്‍കിയാണ് കൊലപാതകം ആസൂത്രണം ചെയ്തത് . ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്കാണ് അടുത്തടുത്ത ദിവസങ്ങളില്‍ സമാനമായ ലക്ഷണങ്ങളോടെയാണ് ജീവന്‍ നഷ്ടപ്പെടുന്നത്.
Also Read : വയനാടിനെ ഞെട്ടിച്ച് ഇരട്ടക്കൊലപാതകം; ഭാര്യയേയും മകനെയും വെട്ടിക്കൊലപ്പെടുത്തി മധ്യവയസ്‌കൻ ആത്മഹത്യ ചെയ്തു
ഇതാണ് സംശയത്തിന് കാരണമായത്. കുടുംബകാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് സംഘമിത്രയിലും റോസയിലും സംശയം തോന്നിയ പൊലീസ് ഇവരെ നിരീക്ഷിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് രണ്ടു പേരെയും അറസ്റ്റ് ചെയ്തത്. ഇവരെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരുകയാണെന്ന് പൊലീസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here