ഡ്രൈവർ ഉറങ്ങിപ്പോയി; അങ്കമാലിയിൽ വാഹനമിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു

എറണാകുളം അങ്കമാലിയിൽ വാഹനമിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. ഇന്ന് രാവിലെ 7 മണിയോടെ അത്താണിയിലെ കാംകോ ക്യാന്റീൻ ജീവനക്കാരായ ഷീബ, മറിയം എന്നിവരാണ് മരിച്ചത്. ഇരുവരും കാം കോയിലേക്ക് റോഡ് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ നിലയിൽ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

also read :ഏഷ്യാ കപ്പിനുള്ള ടീമിൽ സഞ്ജു ഇടംപിടിക്കുമെന്ന് റിപ്പോർട്ട്

തമിഴ്‌നാട്ടിൽ നിന്ന് ആലുവയിലേക്കെത്തിയ പിക്ക് അപ്പ് വാൻ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരാൾ തെറിച്ചുവീണു. വാഹനത്തിനടിയിൽപ്പെട്ട ഒരാളെ പിക്കപ്പ് വാൻ വലിച്ചുകൊണ്ടുപോയി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. വാഹനത്തിന്റെ ഡ്രൈവർ വേലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച രണ്ടുപേരുടേയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

also read :അഞ്ച് ദിവസമായി സ്വർണ വില ഏറ്റവും താഴ്ന്ന നിരക്കിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News