ബെംഗളൂരുവിൽ സാരി വിൽപ്പനയ്‌ക്കിടെ സ്ത്രീകളുടെ തല്ലുമാല; വീഡിയോ വൈറൽ

സൗജന്യ സാരി വിൽപ്പനയ്‌ക്കിടെ തല്ലുമാല. മുഖത്തടിച്ചും മുടിവലിച്ചും സ്ത്രീകളുടെ അതിക്രമം. ബെംഗളൂരുവിലെ ഡിസ്‌കൗണ്ട് സ്റ്റോറിലായിരുന്നു സാരിയുടെ പേരിൽ രണ്ട് സ്ത്രീകൾ തമ്മിൽ തമ്മിലടി ഉണ്ടായത്. സ്‌റ്റോക്ക് ഒഴിവാക്കുന്നതിനായി മല്ലേശ്വരത്തെ സിൽക്ക് സാരിക്കടയിൽ കിഴിവ് വിൽപ്പന നടന്നിരുന്നു ഇതിനിടയിലാണ് തമ്മിൽത്തല്ല്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

മൈസൂരു പട്ട് സാരി വിൽപ്പന പരിപാടിയിൽ ഷോപ്പിംഗിനിടെ രണ്ട് സ്ത്രീകൾ തർക്കിക്കുന്നത് കാണാം. തർക്കം മൂത്ത് അവർ പരസ്പരം തല്ലുകയും മുടിപിടിച്ചുവലിക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. പിന്നീട്, സുരക്ഷാ ജീവനക്കാർ എത്തി ഇരുവരുടെയും തർക്കം അവസാനിപ്പിക്കുകയായിരുന്നു.

എന്നാൽ ഒരു ഭാഗത്ത് പൊരിഞ്ഞ തല്ല് നടക്കുമ്പോഴും മറ്റ് സ്ത്രീകൾ ഷോപ്പിം​ഗ് തുടരുന്ന കാഴ്ചയും വീഡിയോയിൽ നിന്നും വ്യക്തമാണ്. ഇൻസ്റ്റാഗ്രാമിൽ 33,700 ലൈക്കുകൾ ആണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. വീഡിയോയ്‌ക്ക് താഴെ രസകരമായ നിരവധി കമന്റുകളും നിറയുന്നുണ്ട്. രാജ്യത്ത് ഭൂമിക്കും പണത്തിനും വേണ്ടി മാത്രമല്ല, സാരിക്ക് വേണ്ടിയും മനുഷ്യർ അടികൂടുകയാണ്, എന്നായിരുന്നു ഒരു കമന്റ്. സാരി എന്നാൽ വെരുമൊരു തുണിക്കഷ്ണമല്ല, അതൊരു വികാരമാണ് എന്ന് മറ്റൊരു ട്വിറ്റർ യൂസർ അഭിപ്രായം രേഖപ്പെടുത്തി. ചിരിപ്പടർത്തുന്ന വേറെയും കമന്റുകൾ ഉയർന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News