ബ്രസീലിയന്‍ തീരത്ത് മുങ്ങിത്താഴ്ന്ന സ്പീഡ് ബോട്ടിലുണ്ടായിരുന്ന രണ്ട് ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ മുങ്ങിമരിച്ചു. സെപ്തംബര്‍ 29ന് നടന്ന അപകടത്തിന്റെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നിരിക്കുന്നത്. ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം 37കാരിയായ അലിന്‍ തമാര മൊറൈറ ഡി അമോരിം, 27കാരിയായ ബീട്രിസ് ടവേര്‍സ് ഡ സില്‍വ ഫാരിയ എന്നിവര്‍ സെല്‍ഫി എടക്കണമെന്ന കാരണത്താല്‍ ലൈഫ് ജാക്കറ്റ് ധരിക്കാന്‍ തയ്യാറായില്ല. ആളുകളുടെ എണ്ണ കൂടുതല്‍ മൂലം വലിയൊരു തിരയടിച്ചതോടെ ബോട്ട് മുങ്ങുകയായിരുന്നു. ബ്രസീലിലെ സാവോപോളോ കോസ്റ്റിലെ ഇഗ്വസു നദിയിലാണ് സംഭവം.
ALSO READ: ഡ്രോൺ ആക്രമണ ഭീഷണി; മകന്റെ വിവാഹചടങ്ങുകൾ നീട്ടിവെക്കാനൊരുങ്ങി നെതന്യാഹു
മറ്റ് നാലും ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കൊപ്പം ഒരു പായിക്കപ്പലില്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തില്‍ മരിച്ചത്. ബോട്ടില്‍ അഞ്ചുപേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഉള്ളത്. എന്നാല്‍ ആറുപേരുമായാണ് യാത്ര ആരംഭിച്ചത്. ഒരാളുടെ മൃതദേഹം ബ്രസീലിയന്‍ മാരിടൈം ഫയര്‍ഫൈറ്റേഴ്‌സ് കടലിലൊഴുകി പോകുന്നത് കണ്ടെത്തുകയായിരുന്നു. മറ്റൊരാളുടെ മൃതശരീരം ഒരാഴ്ചയ്ക്ക് ശേഷം തീരത്തടിയുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here