ഒരു മാസത്തിനിടെ കുടുംബത്തിലെ അഞ്ച് പേരെ വിഷം നൽകി കൊലപ്പെടുത്തി; രണ്ട് സ്ത്രീകൾ പിടിയിൽ

മഹാരാഷ്ട്രയിലെ മുംബൈയിലെ ഗഡ്ചിറോളിയിൽ കൂടത്തായി മോഡൽ കൊലപാതകം. സംഭവത്തിൽ കുടുംബത്തിലെ രണ്ട് സ്ത്രീകൾ പിടിയിലായി. ഒരു മാസത്തിനിടെ കുടുംബത്തിലെ അഞ്ച് പേരെയാണ് പ്രതികൾ വിഷം നൽകി കൊലപ്പെടുത്തിയത്. ശങ്കർ കുംബാരെ, ഭാര്യ വിജയ കുംബാരെ, മക്കൾ റോഷൻ, കോമൾ, വിജയയുടെ സഹോദരി ആനന്ദ എന്നിവരാണ് കൊല്ലപ്പെട്ടത്. ഭക്ഷണത്തിൽ താലിയം എന്ന വിഷപദാർത്ഥം കലർത്തിയായിരുന്നു പ്രതികൾ കൊലപാതകം നടത്തിയത്.

ALSO READ:“ദുഷ്പ്രഭുത്വത്തിന്‍ തിരുമുമ്പില്‍ തലകുനിക്കാത്ത ശീലമെന്‍ യൗവനം”: വി എസ് പാടിയ വരികളുടെ കവിയും പിന്നിലെ കഥയും ചരിത്രവും

റോഷന്റെ ഭാര്യയായ സംഘമിത്ര, വിജയയുടെ സഹോദരന്റെ ഭാര്യ റോസ രാംടെകെ എന്നിവരാണ് പിടിയിലായത്. കുടുംബത്തിലെ എല്ലാവരെയും വിഷം കൊടുത്ത് കൊലപ്പെടുത്താനുള്ള പദ്ധതി ഇവർ ആസൂത്രണം ചെയ്തത് ഗൂഗിളിലൂടെയാണ്.

ALSO READ:മുഖ്യമന്ത്രി അങ്ങനെ ഒരു ആശയ വിനിമയം നടത്തിയിട്ടില്ല; ദേവഗൗഡയുടെ പ്രസ്താവനയെ തള്ളി മാത്യു ടി തോമസ്

സംസ്ഥാനത്തിന്റെ പുറത്ത് നിന്നാണ് ഇവർ വിഷം വാങ്ങിയത്.ആന്തരിക അവയവങ്ങളെ പതിയെ പ്രവർത്തനരഹിതമാക്കുന്ന ഈ വിഷം ഇവർ പല ഘട്ടങ്ങളിലായി ഓരോരുത്തർക്കായി ഭക്ഷണത്തിൽ കലർത്തി നൽകി. കുടുംബത്തിലെ ഓരോരുത്തരായി മരിക്കാൻ തുടങ്ങിയപ്പോൾ ശങ്കറിന്റെ മറ്റൊരു മകൻ പൊലീസിൽ പരാതിനൽകി. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറംലോകം അറിയുന്നത്. സംഘമിത്ര ഗാർഹിക പീഡനത്തിന് ഇരയായതിന്റെ ദേഷ്യമാണ് കൊലപാതകത്തിന് കാരണമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News