വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരന്‍ പാമ്പു കടിയേറ്റ് മരിച്ചു

മലപ്പുറം പുളിക്കലില്‍ പാമ്പു കടിയേറ്റ് രണ്ട് വയസുകാരന്‍ മരിച്ചു.മുഹമ്മദ് ഉമര്‍ ആണ് മരിച്ചത്. പെരിന്തല്‍മണ്ണ തൂത സ്വദേശി സുഹൈല്‍-ജംഷിയ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഉമര്‍.

ALSO READ ;മമ്തയുടെ ഗാരേജിലേക്ക് കോടികളുടെ സ്പോർട്സ് കാർ

ഇന്നലെ രാവിലെ മാതാവിന്റെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.ചികിത്സക്കിടെ ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here