യുകെയില്‍ പിതാവിന്റെ മൃതദേഹത്തിനരികില്‍ പട്ടിണി കിടന്ന് രണ്ടു വയസുകാരന് ദാരണുണാന്ത്യം

യുകെയില്‍ പരിചരിക്കാന്‍ ആരുമില്ലാതെ പിതാവിന്റെ മൃതദേഹത്തിനരികില്‍ പട്ടിണി കിടന്ന് രണ്ട് വയസുകാരന് ദാരുണാന്ത്യം. ഹൃദയാഘാതം മൂലമാണ് കുഞ്ഞിന്റെ പിതാവ് മരിച്ചത്. ലിങ്കണ്‍ഷെയര്‍ സ്‌കെഗ്‌നെസിലെ പ്രിന്‍സ് ആല്‍ഫ്രഡ് അവന്യൂവിലെ ബേസ്‌മെന്ററ് ഫ്‌ലാറ്റിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. 60കാരനായ കെന്നത്തിനും മകന്‍ ബ്രോണ്‍സണ്‍ ബാറ്റേഴ്‌സ്ബിയുമാണ് മരിച്ചത്. അയല്‍ക്കാര്‍ അവസാനമായി ഇരുവരെയും കണ്ടിട്ട് 14 ദിവസത്തിന് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. കെന്നത്തും ഭാര്യ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. ഇക്കഴിഞ്ഞ ക്രിസ്മസിനാണ് രണ്ടുവയസുകാരന്‍ മകനെ അവസാനമായി കണ്ടതെന്ന് മാതാവ് സാറ പിയെസി പറഞ്ഞു.

ALSO READ:  ടിഗ് നിധി തട്ടിപ്പ് കേസ്; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

സംഭവത്തില്‍ ലിങ്കണ്‍ഷെയര്‍ പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. സോഷ്യല്‍ സര്‍വീസില്‍ നിന്ന് വീടിന്റെ അവസ്ഥയെ കുറിച്ച് അറിഞ്ഞിട്ടും കുഞ്ഞിന്റെ മരണത്തില്‍ പൊലീസിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി വലിയ വിമര്‍ശനം ഉണ്ടായിട്ടുണ്ട്. ജനുവരി രണ്ടിന് ഒരു സോഷ്യല്‍ വര്‍ക്കര്‍ കെന്നത്തിന്റെ ഫ്‌ളാറ്റിലെത്തിയിരുന്നു. ഡിസംബര്‍ 27ന് അദ്ദേഹത്തെ വിളിച്ച ശേഷമായിരുന്നു അവര്‍ ഫ്‌ളാറ്റിലെത്തിയത്. എന്നാല്‍ ഫ്‌ളാറ്റിലെത്തിയപ്പോള്‍ അടഞ്ഞു കിടക്കുന്ന നിലയിലായിരുന്നു. പ്രതികരണം ഇല്ലാതായതോടെ പൊലീസില്‍ ഇവര്‍ വിവരം അറിയിക്കുകയും ചെയ്തു.

ALSO READ:  മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

രണ്ടാമതും ഇവര്‍ അന്വേഷിച്ചെത്തിയപ്പോഴും വിവരമൊന്നും ലഭിക്കാത്തതിനാല്‍ വീണ്ടും പൊലീസില്‍ ഇക്കാര്യം അറിയിച്ചു. തുടര്‍ന്ന് സോഷ്യല്‍ വര്‍ക്കര്‍ ഫ്‌ളാറ്റ് ഉടമയില്‍ നിന്ന് മറ്റൊരു താക്കോല്‍ വാങ്ങി വീട് തുറന്നു നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News