തൃശൂരിൽ രണ്ടു വയസുകാരൻ ഒഴുക്കിൽപെട്ട് മരിച്ചു

തൃശൂർ വെള്ളിക്കുളങ്ങരയിൽ രണ്ടു വയസുകാരൻ ഒഴുക്കിൽപെട്ട് മരിച്ചു. മാരാം കോട് പടിഞ്ഞാക്കര സിബിയുടെ മകൻ ഇവാനാണ് മരിച്ചത്. വീടിന് സമീപം മാരാംകോട് ബ്രാഞ്ച് കനാലിൽ വീണ കുട്ടി ഒഴക്കിൽപ്പെടുകയായിരുന്നു. വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം.

ALSO READ: നാല് ദിവസം കൊണ്ട് 31 കോടി കളക്ഷന്‍; ജനഹൃദയങ്ങള്‍ ഏറ്റെടുത്ത് ഭ്രമയുഗം

വീട്ടിൽ മുത്തശ്ശിയോടൊപ്പം കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഓടിപ്പോവുകയും കനാലിലേക്ക് വീഴുകയുമായിരുന്നു. ഒഴുക്കിൽ പെട്ട കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ പിതാവ് സിബി ഏതാനും ദിവസം മുൻപാണ് ഗൾഫിലേക്ക് പോയത്.

ALSO READ: നിക്ഷേപകരിൽ ആത്മവിശ്വാസം വളർത്താനാണ് കെഎസ്ഐഡിസി ശ്രമിക്കുന്നത്: മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News