ചെറു പ്രായത്തിലെ കുസൃതികൾക്കിടയിലും അമ്മയിൽ നിന്നും സ്വായത്തമാക്കിയ അറിവുകളുമായി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിൽ പേരെഴുതിച്ചേർത്ത് രണ്ടുവയസ്സുകാരൻ. മുംബൈയിലെ താനെ നിവാസികളായ വിഷ്ണു അശ്വതി ദമ്പതികളുടെ മകനായ ആദ്വികാണ് നേട്ടത്തിനുടമയായത്.
അമ്മ അശ്വതിയാണ് ഒരു വയസ്സ് തികയും മുൻപേ ആദ്വിക് ഓര്‍മശക്തിയിലെ ജീനിയസാണെന്ന് കണ്ടെത്തിയത്. മാസങ്ങളും, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അക്ഷര മാലകളും മനഃപാഠമാണ്. കാർ ലോഗോകൾ, വിവിധ രാജ്യങ്ങളുടെ ദേശീയ പതാകകൾ, നൃത്ത രൂപങ്ങൾ, ഇന്ത്യയിലെയും വിദേശത്തെയും സ്മാരകങ്ങൾ കൂടാതെ രാജ്യത്തെ തലസ്ഥാന നഗരങ്ങളും ഞൊടിയിടയിൽ ആദ്വിക് പറഞ്ഞു തരും. അങ്ങനെയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലേക്ക് അയച്ചു കൊടുക്കുന്നത്.
Also Read: എഐയെ നമ്പാതേ..! യെന്തിരനും ടെര്‍മിനേറ്ററും പറഞ്ഞതില്‍ ചില കാര്യങ്ങളുണ്ട്!
ആദ്യ റൗണ്ടിൽ പാസ്സായ ശേഷം അമ്പതോളം വിഷയങ്ങളിൽ പ്രാവീണ്യം പ്രകടിപ്പിച്ച കുട്ടിയുടെ വീഡിയോകളും അയച്ചു കൊടുക്കുകയായിരുന്നു. തുടർന്നാണ് ദേശീയ തലത്തിലെ ഏറ്റവും വലിയ നേട്ടം ആദ്വിക് സ്വന്തമാക്കിയത്. എഴുതാനോ വായിക്കാനോ അറിയാത്ത ചെറു പ്രായത്തിൽ കുസൃതികൾക്കിടയിൽ സ്വായത്തമാക്കിയ അറിവുകളാണ് അദ്വികിനെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിക്കൊടുത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here